വാഷിംഗ്ടൺ : അടുത്ത നാല് മാസത്തിനുള്ളിൽ പോളിയോ പോലുള്ള രോഗം പൊട്ടിപ്പുറപ്പെടുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. ചെറിയ കുട്ടികളുടെ മാതാപിതാക്കൾക്കും ആരോഗ്യ പരിരക്ഷാ ദാതാക്കൾക്കുമാണ് അമേരിക്ക മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
അവയവ ബലഹീനതയുള്ള രോഗികളായ കുട്ടികളെ പോളിയോ ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഓഗസ്റ്റ് മുതൽ നവംബർ വരെയുള്ള കാലയളവിൽ കുട്ടികളെ വളരെയധികം ശ്രദ്ധയോടെ പരിപാലിക്കണമെന്നും ഇക്കാലയളവിൽ പോളിയോ ബാധ പടരാൻ സാധ്യതയുണ്ടെന്നും രക്ഷിതാക്കൾക്കും ഡോക്ടർമാർക്കും നൽകിയ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. ശ്വാസകോശ സംബന്ധമായ അസുഖം, പനി, കഴുത്ത് വേദന, നടുവേദന എന്നീ ലക്ഷങ്ങൾ ഉള്ളവരെ വിദഗ്ധമായി പരിശോധനയ്ക്ക് വിധേയമാക്കണമെന്നും മുന്നറിയിപ്പിൽ സൂചിപ്പിക്കുന്നു.
അക്യൂട്ട് ഫ്ലാസിഡ് മൈലിറ്റിസ് (AFM) ഒരു മെഡിക്കൽ അടിയന്തരാവസ്ഥയാണ്. ഉയർന്ന കൊറോണ വൈറസ് ബാധയുള്ള പ്രദേശങ്ങളിൽ രോഗസാധ്യത കൂടുതലാണെന്നും രോഗികൾ ഉടനടി വൈദ്യസഹായം തേടണമെന്നും പ്രസ്താവനയിൽ പറയുന്നു. കൊറോണ വൈറസ് രോഗത്തിനെതിരെ പോരാടുന്നതിന്റെ ഭാഗമായുള്ള ശാരീരിക അകലം പാലിക്കൽ നടപടികൾ ഒരുപരിധി വരെ ഇത്തരം കേസുകൾ കുറയ്ക്കാൻ സഹായിക്കുമെന്നും കോവിഡ് നിയന്ത്രണങ്ങൾ മൂലം കേസുകൾ പ്രതീക്ഷിച്ചതിലും കുറവായിരിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
പക്ഷാഘാതത്തിന് കാരണമാകുന്ന ന്യൂറോളജിക്കൽ രോഗം 2014 മുതൽ ഉയർന്നു വരുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. റിപ്പോർട്ട് പ്രകാരം 2018 ൽ 42 സംസ്ഥാനങ്ങളിൽ നിന്നായി 238 പേരിൽ രോഗം കണ്ടെത്തി. ഇവരിൽ 95 ശതമാനവും കുട്ടികളാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
അടിയന്തിര വിഭാഗങ്ങളിലേയും അടിയന്തിര പരിചരണ കേന്ദ്രങ്ങളിലേയും ശിശുരോഗവിദഗ്ദ്ധരും മുൻകരുതൽ ദാതാക്കളും എഎഫ്എമ്മിന്റെ ലക്ഷണങ്ങൾ വേഗത്തിൽ തിരിച്ചറിയാനും രോഗികളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കാനും തയ്യാറാകണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്. ഓരോ ഘട്ടത്തിലും സമയം അതി നിർണായകമാണെന്നും എത്ര നേരത്തെ രോഗലക്ഷണം തിരിച്ചറിഞ്ഞ് ചികിത്സയ്ക്കായി തയാറാകുന്നുവോ അത്രയും നേരത്തെ രോഗത്തെ പ്രതിരോധിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. നേരത്തേയുള്ള രോഗനിർണയം രോഗലക്ഷണങ്ങളെ ചികിത്സിക്കുന്നതിനുള്ള നടപടികളുടെ ഫലപ്രാപ്തി വർദ്ധിപ്പിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.
Post Your Comments