Latest NewsKeralaNews

മൂന്നരക്കോടിയാണ് മലയാളികള്‍, അഫ്ഗാനിലേക്കാള്‍ താലിബാനികള്‍ കേരളത്തില്‍: സുനില്‍ പി ഇളയിടത്തിനെതിരെ വിമർശനം

നിറതോക്കിനൊപ്പം കാണേണ്ടതല്ല ഈ വിശുദ്ധഗ്രന്ഥം

കൊച്ചി: താലിബാന്‍ തീവ്രവാദികള്‍ അഫ്‌ഗാന്റെ ഭരണം പിടിച്ചെടുത്തുകഴിഞ്ഞു. താലിബാനെ പിന്തുണയ്ക്കുന്നതിനു സമാനമായുള്ള അഭിപ്രയങ്ങൾ കേരളത്തിൽ ഉയർന്നിട്ടുണ്ട്. താലിബാനെതിരെ സംസാരിക്കുന്നവരെ വായടിപ്പിക്കാനുള്ള സംഘടിതമായ ശ്രമമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. താലിബാനെതിരെയുള്ള പോസ്റ്റ് പങ്കുവച്ച ഇടതുപക്ഷ ചിന്തകന്‍ സുനില്‍ പി ഇളയിടത്തിനെതിരെ വിമർശനവുമായി താലിബാൻ അനുകൂലികൾ.

read also: സഖാക്കളുടെ ചങ്കിലെ ചൈന അംഗീകരിച്ചതുപോലെ മതഭീകരവാദം കയ്യൊഴിയാത്ത താലിബാനെ പേറേണ്ട ഗതികേട് കേരളത്തിലെ മുസ്ലിങ്ങൾക്കില്ല

അഫ്ഗാനിലേക്കാള്‍ താലിബാനികള്‍ കേരളത്തിലുണ്ടെന്ന ഫേസ്ബുക്ക് പോസ്റ്റ് സുനില്‍ പി ഇളയിടം പങ്കുവച്ചതാണ് വിമർശനത്തിന് പിന്നിൽ. ഒരു കയ്യില്‍ ഖുര്‍ആനും ഒരു കയ്യില്‍ തോക്കുമായി നില്‍ക്കുന്ന ഹമാസ് തീവ്രവാദിയുടെ ചിത്രം സഹിതമുള്ള പോസ്റ്റിൽ പറയുന്നതിങ്ങനെ.. ‘നാല് കോടിയോളമാണ് അഫ്ഗാന്‍ ജനസംഖ്യ; മൂന്നരക്കോടിയാണ് മലയാളികള്‍. അരലക്ഷത്തില്‍ കൂടുതലാണ് താലിബന്‍ മതഭീകരര്‍. താലിബന്‍ ഫാന്‍സ് അതിലും കൂടുതലില്ലേ കേരളത്തില്‍ സത്യായിട്ടും പേടിയാവുന്നുണ്ട്. നിറതോക്കിനൊപ്പം കാണേണ്ടതല്ല ഈ വിശുദ്ധഗ്രന്ഥം’ എന്നാണ്.

താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ പ്രേം കുമാര്‍ എന്നയാളാണ് പോസ്റ്റ് എഴുതിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button