KeralaLatest NewsIndiaNewsInternational

താലിബാൻ സമാധാനത്തിന്റെ വെള്ളരിപ്രാവുകളല്ല, അക്രമത്തിന്റെ കഴുകൻ കുഞ്ഞുങ്ങളാണ്: അനുകൂലികൾക്ക് മറുപടിയുമായി സോഷ്യൽ മീഡിയ

തിരുവനന്തപുരം: താലിബാന്‍ അഫ്ഗാനിസ്ഥാനിൽ മതനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുമെന്ന് ഉറപ്പായിരുന്നു. പക്ഷെ ആദ്യ പത്ര സമ്മേളനങ്ങളിൽ നേതാക്കൾ നടത്തിയ പ്രഖ്യാപനങ്ങളെ വെള്ളം തൊടാതെ വിഴുങ്ങുകയായിരുന്നു കേരളത്തിലേതടക്കമുള്ള താലിബാൻ അനുകൂലികൾ. വർഷങ്ങൾക്ക് മുൻപുള്ള താലിബാൻ അല്ല അവർ ഒരുപാട് മാറി എന്നൊക്കെയുള്ള ന്യായീകരണങ്ങളായിരുന്നു പലരും ഉന്നയിച്ചിരുന്നത്. എന്നാൽ അധികാരം പിടിച്ചടക്കി ദിവസങ്ങൾ കടന്നുപോകും തോറും അവരുടെ തനിനിറം പുറത്തു വന്നുകൊണ്ടേ ഇരിക്കുന്നു.

Also Read:നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബിൽ കോണ്‍ഗ്രസിന് അടിതെറ്റുന്നു: മുൻനിര നേതാവ് ആംആദ്മിയില്‍ 

സ്ത്രീകള്‍ക്ക് ഇപ്പോള്‍ ചെയ്യുന്ന ജോലിയില്‍ തുടരാമെന്നും, അവരുടെ സ്വാതന്ത്ര്യങ്ങള്‍ ഹനിക്കുകയില്ലെന്നും താലിബാൻ ഉറപ്പ് നല്‍കിയിരുന്നു. ഇതിന് പുറമേ സര്‍ക്കാര്‍ ജോലി ഇതുവരെ ചെയ്തിരുന്നവര്‍ മടിച്ച്‌ നില്‍ക്കാതെ ജോലിക്ക് ഹാജരാകണമെന്നും എല്ലാവര്‍ക്കും തങ്ങള്‍ പൊതുമാപ്പ് നല്‍കിയതായും അറിയിച്ചിരുന്നു. എന്നാല്‍ ലോകരാജ്യങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമായിരുന്നു ഇതെല്ലാമെന്ന് മണിക്കൂറുകള്‍ക്കകം താലിബാൻ തെളിയിച്ചിരിക്കുകയാണ്.

കാബൂളില്‍ മുഖം മറയ്ക്കാതെ പുറത്തിറങ്ങിയ സ്ത്രീയെ ഭീകരര്‍ വെടിവച്ചു കൊന്നു. ഇതിന് പുറമേ പുറത്തിറങ്ങിയ പെണ്‍കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച്‌ ഓടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഗനി സര്‍ക്കാരില്‍ ജോലി ചെയ്ത ഉദ്യോഗസ്ഥരെയും, മുന്‍ സൈനികരെയും തിരഞ്ഞ് ഭീകരര്‍ എത്തുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, താലിബാനെ അനുകൂലിച്ചവർക്ക് വലിയ വിമർശനങ്ങളാണ് നേരിടേണ്ടി വരുന്നത്. അക്രമത്തിന്റെ കഴുകൻ കുഞ്ഞുങ്ങൾ തന്നെയാണ് താലിബാൻ എന്നാണ് സോഷ്യൽ മീഡിയ താലിബാനെ വിമർശിച്ചുകൊണ്ട് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button