ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം ദിവസവും ഡീസല്‍ വില കുറച്ച് എണ്ണക്കമ്പനികൾ. 20 പൈസയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ ലിറ്ററിന് 21 പൈസ കുറഞ്ഞിരുന്നു. അതേസമയം പെട്രോള്‍ വില മാറ്റമില്ലാതെ തുടരുകയാണ്. പെട്രോള്‍ വില ഏറ്റവും അവസാനമായി വര്‍ധിച്ചത് ജൂലൈ 17നാണ്. അന്ന് പെട്രോളിന് 34 പൈസയാണ് വര്‍ധിച്ചത്.
ഡല്‍ഹിയില്‍ 101.84 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്. ഡീസല്‍ ഇരുപത് പൈസ കുറഞ്ഞ് ലിറ്ററിന് 89.47 രൂപയായി. ഇന്നലെ 89.67 രൂപയായിരുന്നു ഒരു ലിറ്റര്‍ ഡീസലിന് വില. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 107.83 രൂപയും ഡീസല്‍ ലിറ്ററിന് 97.04 രൂപയുമാണ് വില. ഇന്നലെ ലിറ്ററിന് 97.24 രൂപയായിരുന്നു ഡീസലിന് വില. പെട്രോള്‍ വില രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലും റെക്കോര്‍ഡിലാണ്.
Post Your Comments