Latest NewsKeralaNews

കൊച്ചുമകളേയും താലിബാന്‍‍ കൊണ്ടുപോകും: രക്ഷിക്കണമെന്നാവശ്യപ്പെട്ട് ചാനൽ ചർച്ചയിൽ പൊട്ടിക്കരഞ്ഞ് നിമിഷ ഫാത്തിമയുടെ അമ്മ

2017 ല്‍ കേരളത്തില്‍ നിന്ന് കാണാതായ 21 പേരിൽ ഒരാളായിരുന്നു നിമിഷ.

തിരുവനന്തപുരം: നിമിഷ ഫാത്തിമയേയും കുഞ്ഞിനേയും രക്ഷിക്കണമെന്ന ആവശ്യവുമായി അമ്മ വീണ്ടും രംഗത്ത്. ഐഎസില്‍ ചേര്‍ന്ന ശേഷം അഫ്ഗാന്‍ ജയിലില്‍ അടക്കപ്പെട്ട മലയാളി യുവതിയാണ് നിമിഷ ഫാത്തിമ. തന്റെ കൊച്ചുമകള്‍ക്ക് ഇന്ന് അഞ്ചു വയസ് തികയുകയാണെന്നും അവളേയും താബിലാന്‍കാര്‍ കൊണ്ടുപോകമെന്നും രക്ഷിക്കണമെന്നും എന്‍ഡിടിവി ചര്‍ച്ചയിലാണ് നിമിഷയുടെ അമ്മ ബിന്ദു പൊട്ടിക്കരഞ്ഞുകൊണ്ട് ആവശ്യപ്പെട്ടത്.

read also: ഹിന്ദുക്കളുടെയും സിഖുക്കാരുടെയും സുരക്ഷ ഉറപ്പ്: താലിബാനുമായി കൂടിക്കാഴ്ച്ച നടത്തി അകാലിദള്‍, വീഡിയോ..

‘നിമിഷയെ മോചിപ്പിച്ച വാര്‍ത്തകള്‍ കേട്ടപ്പോള്‍ ഞാന്‍ വളരെ സന്തോഷിച്ചിരുന്നു. എന്നാല്‍ വൈകുന്നേരത്തോടെ അവരെ വിട്ടയച്ചില്ലെന്നും താലിബാന്‍ ഭീകരര്‍ക്ക് കൈമാറിയെന്ന സങ്കടകരമായ വാര്‍ത്ത ഞാന്‍ കേട്ടു. അവള്‍ രാജ്യത്തോട് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍, അവള്‍ ഇന്ത്യന്‍ നിയമത്തിലൂടെ വിചാരണ നേരിടട്ടെ. അതാണ് ഞാന്‍ നാല് വര്‍ഷത്തിലേറെയായി പറയുന്നത്. അവളെ അഫ്ഗാനിസ്ഥാനില്‍ നിന്ന് നാടുകടത്തുകയാണെങ്കില്‍, എനിക്ക് എന്റെ ചെറുമകളെ പരിപാലിക്കാം. അല്ലെങ്കില്‍ ചെറുമകളേയും ഭീകരര്‍ കൊണ്ടു പോകും.’ ബിന്ദു പറഞ്ഞു. നിമിഷയെ അവളോടൊപ്പം ഉണ്ടായിരുന്ന തീവ്രവാദികളും ഒരു ഡോക്ടറും ബ്രെയിന്‍ വാഷ് ചെയ്തതാണെന്ന് ബിന്ദു പറഞ്ഞു.

2017 ല്‍ കേരളത്തില്‍ നിന്ന് കാണാതായ 21 പേരിൽ ഒരാളായിരുന്നു നിമിഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button