Latest NewsKeralaNews

കേരളത്തിൽ എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുന്നത് തടയാൻ മാധ്യമങ്ങൾ ശ്രമിച്ചു: കോടിയേരി

തിരുവനന്തപുരം : കേരളത്തിൽ വീണ്ടും എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുന്നത് തടയാൻ മാധ്യമങ്ങൾ ശ്രമിച്ചുവെന്ന് കോടിയേരി ബാലകൃഷ്ണൻ. ഇടതുപക്ഷത്തിനെതിരെ ജാതിമത ശക്തികളുടെ ഏകോപനത്തിന് മാധ്യമങ്ങൾ ശ്രമിച്ചുവെന്നാണ് കോടിയേരിയുടെ ആക്ഷേപം.

സർക്കാരിനെതിരെ മാധ്യമങ്ങൾ കള്ളക്കഥകൾ പടച്ചു വിട്ടു. അലക്കി വെളുപ്പിക്കാൻ ശ്രമിച്ച നയതന്ത്ര സ്വർണക്കടത്ത് കീറി പോയ പഴന്തുണിയായെന്നും അദ്ദേഹം പരിഹസിച്ചു. വിശ്വാസ്യത തിരിച്ചുപിടിക്കാൻ മാധ്യമങ്ങൾ അന്ധമായ ഇടതുപക്ഷ വിമർശനം അവസാനിപ്പിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

Read Also  :  ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇതാ ചില എളുപ്പവഴികൾ

സ്വാതന്ത്ര്യ സമരത്തിൽ കമ്യൂണിസ്റ്റ് പാർട്ടി വഹിച്ച പങ്ക് മറച്ചു വക്കാൻ ശ്രമം നടന്നുവെന്നും സ്വാതന്ത്ര്യ ദിനം സിപിഎം ആഘോഷിച്ചത് മാധ്യമങ്ങൾ മറ്റു തരത്തിൽ ചിത്രീകരിച്ചുവെന്നും കോടിയേരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button