KeralaLatest NewsNews

‘നമുക്കും ഏറെ പഠിക്കാനുള്ള പാഠമാണ് അഫ്ഗാനിസ്ഥാൻ’: അമേരിക്ക തന്നെയാണ് പ്രതി​പ്പ​ട്ടികയിലെന്ന് ജോൺ ബ്രിട്ടാസ്

ലോകത്തി​ന്റെ​ ​​ആദിമസംസ്കാരം ഇന്ന് ഏത് അവസ്ഥയിലാണ് എന്ന് ചിന്തിക്കുന്ന​തും​​ നന്നായിരിക്കും​.​

തിരുവനന്തപുരം: താലിബാനെതിരെ ശക്തമായി പ്രതികരിച്ച് മാധ്യമ പ്രവർത്തകൻ ജോൺ ബ്രിട്ടാസ്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ദുരന്ത ദൃശ്യങ്ങൾ ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികളെ വേട്ടയാടുകയാണെന്നും അഫ്ഗാനി​സ്ഥാനി​ലെ സോവിയറ്റ് സ്വാധീന​ത്തെ​ ഇല്ലായ്മ ചെയ്യുവാൻ തീവ്രവാദത്തിന് ​​അർത്ഥവും ആയുധവും നൽകിയ അമേരിക്ക തന്നെയാണ് പ്രതി​പ്പ​ട്ടികയിൽ പ്രധാന സ്ഥാനം അലങ്കരിക്കുന്നതെന്നും ബ്രിട്ടാസ് തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. താലിബാന്റെ കൊടുംക്രൂരതകൾ ഇന്ന് ലോകത്തിന് മുന്നിൽ ചർച്ചാവിഷയമാണ്. അഫ്‌ഗാൻ വിഷയം നിരവധി രാഷ്ട്രീയ മാധ്യമങ്ങൾ ഇതിനോടകം തന്നെ ചർച്ചചെയ്യപ്പെട്ടു കഴിഞ്ഞു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഒരു ​പോർവിമാനത്തിൽ അഫ്ഗാനി​സ്ഥാനി​ലെ ജനങ്ങൾ പലായനം ചെയ്യുന്ന ദൃശ്യമാണി​ത്​​.​ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ദുരന്ത ദൃശ്യങ്ങൾ ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികളെ വേട്ടയാടുകയാണ്​.​ ഒരു രാജ്യം മ​താന്ധയിലേക്കും പ്രാകൃ​താവസ്ഥയിലേ​ക്കും​​ ആഴ്ന്നിറങ്ങുമ്പോൾ അതിന്റെ അലയൊലി ആ രാഷ്ട്രത്തിന്റെ നാലതി​ർത്തിക്കുള്ളിൽ ഒതുങ്ങുന്നതല്ല​.​ ലോകരാജ്യങ്ങളുടെ പരാജയമായി അഫ്ഗാൻ ദുരന്തം വിധിയെഴുത​പ്പെട്ടും.​ അഫ്ഗാനി​സ്ഥാനി​ലെ സോവിയറ്റ് സ്വാധീന​ത്തെ​ ഇല്ലായ്മ ചെയ്യുവാൻ തീവ്രവാദത്തിന് ​​അർത്ഥവും ആയുധവും നൽകിയ അമേരിക്ക തന്നെയാണ് പ്രതി​പ്പ​ട്ടികയിൽ പ്രധാന സ്ഥാനം അലങ്കരിക്കുന്നത്​.​

Read Also: അഫാഗാന്റെ ആസ്തി ഏകദേശം ആയിരം കോടി അമേരിക്കന്‍ ഡോളർ: ഒറ്റ പൈസ താലിബാന് കിട്ടില്ലെന്ന് ഗവര്‍ണര്‍

അമേരിക്കൻ വിദേശ നയത്തി​ന്റെ​ പരാജയത്തെ കുറിച്ച് അമേരിക്കൻ വാർത്താ മാധ്യമങ്ങൾ തന്നെ നെടുനീളെ ലേഖനങ്ങൾ നൽകിക്കൊണ്ടിരിക്കുകയാണ്​.​ കലയും സാഹിത്യവും ആവിഷ്കാരവും സ്ത്രീ സ്വാതന്ത്ര്യവു​മൊ​ക്കെ ഇനി അഫ്ഗാനിൽ ​​പഴങ്കഥളാ​ണ്​.​ മതഭീകരത ഉറഞ്ഞുതുള്ളുന്ന പലരാജ്യങ്ങളും ഇതിനകം തന്നെ അഫ്ഗാൻ ജനത കാത്തിരിക്കുന്നത് എന്താണെന്ന് നമുക്ക് പറഞ്ഞുതരുന്നുണ്ട്​.​ ലോകത്തി​ന്റെ​ ​​ആദിമസംസ്കാരം ഇന്ന് ഏത് അവസ്ഥയിലാണ് എന്ന് ചിന്തിക്കുന്ന​തും​​ നന്നായിരിക്കും​.​ ആധുനികതയ്ക്ക് പകരം പ്രാകൃ​താ​വസ്ഥയും, ബഹുസ്വരത​ക്കും​ ​മതനിരപേക്ഷതക്കും പകരം മതമേധാവിത്വ​വും​ മതാ​ന്ധ​തയും കൊടികയറുമ്പോൾ ഏതൊരു ഭൂമികയും അഫ്ഗാൻ മണ്ണ് പോലെ​യാ​കും​.​ നമുക്കും ഏറെ പഠിക്കാനുള്ള പാഠമാണ് അഫ്ഗാനിസ്ഥാൻ​.

shortlink

Related Articles

Post Your Comments

Related Articles


Back to top button