KeralaLatest NewsIndiaNewsInternational

ഇമ്മാതിരി ഭീകരവാദികളുമായി ആർ എസ് എസിനെ തുലനം ചെയ്യരുത്: ബാലൻസിംഗിന് ഇറങ്ങുന്നവർക്ക് കൃത്യമായ അജണ്ട ഉണ്ട്, വൈറൽ വീഡിയോ

കൊച്ചി: താലിബാനെ കുറിച്ച് പറയുമ്പോൾ ആർ എസ് എസിനെ കുറിച്ച് തിരിച്ച് പറഞ്ഞ് ബാലൻസ് ചെയ്യുന്ന ആൾക്കാർക്ക് മറുപടിയുമായി യുവാവ്. ആർ എസ് എസിനെയും താലിബാനേയും ഒരുകാലത്തും അങ്ങനെ തുലനം ചെയ്യാൻ സാധിക്കില്ലെന്ന് അർജുൻ മാധവൻ പറയുന്നു. തന്റെ ഫേസ്‌ബുക്ക് ലൈവ് വീഡിയോയിലൂടെയായിരുന്നു യുവാവിന്റെ പ്രതികരണം. ഒരു ഭീകര സംഘടനയെയും ആർ എസ് എസിനെയും താരതമ്യം ശരിയല്ലെന്ന് അർജുൻ പറയുന്നു.

Also Read:‘ഓണക്കോടിയ്ക്കൊപ്പം പതിനായിരം’, സംഭവം പ്രതിപക്ഷത്തിന്റെ ​ഗുഢാലോചന: ആരോപണവുമായി തൃക്കാക്കര ചെയർപേഴ്സൺ

‘താലിബാനെതിരെ നെടുനീളൻ പോസ്റ്റ് എഴുതിയ ശേഷം ആർ എസ് എസിനെ പോലെ, ബിജെപിയെ പോലെ എന്നൊക്കെ എഴുതി വിടുന്നത് കണ്ടു. അങ്ങനെ തുലനം ചെയ്യാൻ സാധിക്കുന്ന വിഷയമല്ല ഇത്. ആർ എസ് എസ് ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ മാതൃ സംഘടനയാണ്. അങ്ങനെയുള്ള ഒരു സംഘടനയെ ഇത്തരത്തിലുള്ള തീവ്രവാദ സംഘടനയുമായി തുലനം ചെയ്യരുത്. നിങ്ങൾക്ക് ഇഷ്ടമാണെങ്കിലും അല്ലെങ്കിലും ബിജെപിയാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. നിങ്ങൾക്ക് ഇഷ്ടമല്ലായിരിക്കാം. രാഷ്ട്രീയ അഭിപ്രായ ഭിന്നതകളുണ്ടെങ്കിൽ അതാണ് ചർച്ച ചെയ്യേണ്ടത്. പക്ഷെ, ആഗോളവ്യാപകമായി ഭീഷണി ആയ താലിബാനെ ആർ എസ് എസുമായി താരതമ്യം ചെയ്യുന്നത് തെറ്റാണ്’, അർജുൻ വ്യക്തമാക്കുന്നു.

തന്റെ രാജ്യം ഭരിക്കുന്ന പാർട്ടിയുടെ മാതൃ സംഘടനയെ ഇമ്മാതിരി ഭീകരവാദികളുടെ തുലനം ചെയ്യുന്നതിനെ അംഗീകരിക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് അർജുൻ പറയുന്നു. ‘തെരഞ്ഞെടുപ്പ് നടത്തി ആർ എസ് എസിനെയും ബിജെപിയെയും പരാജയപ്പെടുത്തി നിങ്ങൾക്ക് ഇഷ്ടമുള്ള ഭരണം കൊണ്ടുവാ. അല്ലാതെ, നിങ്ങൾക്കിടിഷ്ടമല്ലെന്ന് കരുതി രാജ്യം ഭരിക്കുന്ന പാർട്ടിയെ കിരാതമായ ഒരു തീവ്രവാദസംഘനയുമായി താരതമ്യം ചെയ്യാൻ സൗകര്യപ്പെടില്ല’, യുവാവ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button