Latest NewsIndiaNewsCrime

സഹോദരിയുമായി പ്രണയം: വിവാഹിതനായ യുവാവിനെ സഹോദരന്മാർ കൊലപ്പെടുത്തി

നാഗ്പൂർ: കൗമാരക്കാരിയായ സഹോദരിയുമായി പ്രണയത്തിലായിരുന്ന യുവാവിനെ പെൺകുട്ടിയുടെ സഹോദരന്മാർ കുത്തിക്കൊന്നു. ഭാര്യയുമായി അകന്ന്‌ മാതാപിതാക്കളോടും മകളോടുമൊപ്പം താമസിച്ചിരുന്ന കമലേഷ് ബാണ്ഡു സഹാരെ എന്ന 27 കാരനാണ് കൊല്ലപ്പെട്ടത്.

മഹാരാഷ്ട്രയിലെ മഹ്ദാ കോളനിയിലാണ് സംഭവം നടന്നത്. യുവാവിന്റെ വീടിനടുത്തുള്ള പെൺകുട്ടിയുമായിട്ടാണ് അടുപ്പത്തിലായത്. സമ്മാനമായി ഒരു മൊബൈൽ ഫോണും ഇയാൾ നൽകിയിരുന്നു.

Read Also  :  കീറിപ്പോയ പഴന്തുണിയാണ് സ്വർണ്ണക്കടത്ത്, സര്‍ക്കാരിനെതിരെ മാധ്യമങ്ങൾ കള്ളക്കഥകള്‍ പടച്ചു വിടുന്നു: കോടിയേരി ബാലകൃഷ്ണൻ

പെൺകുട്ടിയുടെ വീട്ടുകാർ ഇത് കണ്ടെത്തിയതോടെ ബന്ധത്തെ എതിർക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. രണ്ടാഴ്ച ജയിലിലായിരുന്ന ഇയാൾ വീണ്ടും പെൺകുട്ടിയുടെ വീട്ടിലെത്തിയതോടെ സഹോദരന്മാർ സുഹൃത്തുക്കളോടൊപ്പം ചേർന്ന് ഇയാളെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ സഹോദരന്മാർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button