Latest NewsNewsIndiaInternational

അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാർ വിവരങ്ങൾ എത്രയും വേഗം അറിയിക്കണം: നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരും അവരുടെ തൊഴിലുടമകളും വിശദ വിവരങ്ങൾ എത്രയം വേഗം അറിയിക്കണമെന്ന് നിർദ്ദേശിച്ച് ഇന്ത്യ. വിദേശകാര്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ നൽകിയത്. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അഫ്ഗാൻ സെല്ലിലാണ് വിവരം അറിയിക്കേണ്ടതെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

Read Also: പേരാമ്പ്രയിൽ വീണ്ടും മാവോയിസ്റ്റുകൾ എത്തി: സംഘത്തിൽ സ്ത്രീയും, വീടുകളിൽ കയറിയിറങ്ങിയതായി വെളിപ്പെടുത്തൽ

അഫ്ഗാനിലെ ഇന്ത്യൻ എംബസിയിൽ കുടുങ്ങിയ നയതന്ത്ര ഉദ്യോഗസ്ഥരെയും ഇന്ത്യക്കാരെയും രണ്ടു ഘട്ടങ്ങളായി കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തേക്ക് തിരികെ എത്തിച്ചിരുന്നു. മറ്റു പല രാജ്യങ്ങളിലെ കമ്പനികളിൽ ജോലി ചെയ്യുന്ന പല ഇന്ത്യക്കാരും അഫ്ഗാനിസ്ഥാനിൽ ഇപ്പോഴും തുടരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതെല്ലാം കണക്കിലെടുത്താണ് കേന്ദ്രത്തിന്റെ നടപടി.

0091-11-49016783, 0091-11-49016784, 0091-11-49016785 എന്നീ നമ്പറുകളിലും 0091-8010611290 എന്ന വാട്‌സ്ആപ്പ് നമ്പറിലുമാണ് വിവരങ്ങൾ നൽകേണ്ടതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. SituationRoom@mea.gov.in എന്ന ഇമെയിൽ വിലാസത്തിലും വിവരങ്ങൾ അറിയിക്കാം.

അഫ്ഗാൻ സ്വദേശികൾക്ക് ഇ-എമർജൻസി വിസ സൗകര്യവും കേന്ദ്ര സർക്കാർ ഏർപ്പെടുത്തി. ഇ-വിസ പോർട്ടലിനായി https://indianvisaonline.gov.in/evisa/Registration എന്ന വെബ്‌സൈറ്റിൽ അപേക്ഷ നൽകാം.

Read Also: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം ഏറ്റെടുത്ത ശേഷമുള്ള സാഹചര്യം : വീണ്ടും യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

shortlink

Related Articles

Post Your Comments

Related Articles


Back to top button