ന്യൂഡല്‍ഹി: അഫ്ഗാനിസ്താനില്‍ സര്‍വ്വനാശം വിതച്ചിട്ടും താലിബാനെ വെള്ളപൂശി മാധ്യമ പ്രവര്‍ത്തകന്‍. ‘ദി പ്രിന്റ്’ കോളമിസ്റ്റായ സി.ജെ വെര്‍ലെമനാണ് താലിബാന് പിന്തുണയുമായി രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് വെര്‍ലെമന്‍ തന്റെ താലിബാന്‍ അനുകൂല നിലപാട് പരസ്യമാക്കിയത്.
കാബൂള്‍ എയര്‍പോര്‍ട്ടില്‍ ജനങ്ങളെയോ യുഎസ് സൈന്യത്തെയോ താലിബാന്‍ ആക്രമിച്ചിട്ടില്ലെന്ന് വെര്‍ലെമന്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് ജോലി ചെയ്യാമെന്നും പഠനം തുടരാമെന്നും താലിബാന്‍ അറിച്ചിട്ടുണ്ടെന്ന് പറഞ്ഞ വെര്‍ലെമന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം ഉണ്ടായിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഷിയ അഫ്ഗാനികള്‍ക്ക് മതപരമായ ചടങ്ങുകള്‍ നടത്തുന്നതില്‍ തടസമില്ലെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് താലിബാന്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും വെര്‍ലെമന്റെ ട്വീറ്റില്‍ പറയുന്നു.
ഓഗസ്റ്റ് 16നും വെര്‍ലെമന്‍ താലിബാനെ വെള്ള പൂശിയും അമേരിക്കന്‍ സൈന്യത്തെ വിമര്‍ശിച്ചുമുള്ള ട്വീറ്റ് പങ്കുവെച്ചിരുന്നു. അമേരിക്കയില്‍ പ്രതിവര്‍ഷം 5,00,000 സ്ത്രീകള്‍ പീഡനത്തിന് ഇരയാകുന്നുണ്ടെന്നും 50,000 പേര്‍ ലൈംഗിക അടിമകളാകുന്നുണ്ടെന്നും വെര്‍ലെമന്‍ ആരോപിച്ചു. എല്ലാ വര്‍ഷവും അമേരിക്കയില്‍ 10 മില്യണ്‍ സ്ത്രീകള്‍ വിവിധ രീതിയിലുള്ള അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്നും താലിബാന്‍ ഭരണത്തെക്കുറിച്ച് പറയുമ്പോള്‍ ഇക്കാര്യങ്ങളും പരിഗണിക്കപ്പെടണമെന്നും വെര്‍ലെമന്‍ ട്വിറ്ററില്‍ കുറിച്ചു. നേരത്തെ, പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരെ യുപി പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ചരിത്രവും സി.ജെ വെര്‍ലെമന്‍ എന്ന മാധ്യമ പ്രവര്‍ത്തകനുണ്ട്.
Post Your Comments