
കാബൂൾ: താലിബാനിൽ അംഗമായ ഓരോ പുരുഷനും ഒട്ടേറെ സ്ത്രീകളെ സ്വന്തമാക്കാൻ അവകാശമുണ്ടത്രേ. കൊച്ചുകുട്ടികളെന്നു പോലും നോക്കാതെ പിച്ചിക്കീറുന്ന ക്രൂരതയാണ് ഇവർ ചെയ്യുന്നത്. നിർബന്ധിച്ചു താലിബാൻ സംഘാംഗങ്ങളെ വിവാഹം കഴിപ്പിക്കുന്ന സ്ത്രീകളെ പാക്കിസ്ഥാനിലെ വസീറിസ്ഥാനിലെത്തിച്ച് കർശന മതപഠന ക്ലാസുകൾ നൽകുമെന്നും അങ്ങനെ അവരെ ‘ശുദ്ധീകരിച്ച്’ യഥാർഥ മുസ്‌ലിം സ്ത്രീകളാക്കുമെന്നും കഴിഞ്ഞദിവസം താലിബാൻ പുറത്തിറക്കിയ കുറിപ്പിൽ സൂചിപ്പിക്കുന്നു.
സ്കൂളുകൾ തീയിട്ടു നശിപ്പിക്കുന്ന കാഴ്ചയാണിപ്പോൾ അഫ്ഗാനിൽ. ബ്യൂട്ടിപാർലറുകളുടെയും സലോണുകളുടെയുമെല്ലാം പുറത്തെ ചിത്രങ്ങളിൽ ഉൾപ്പെടെ കരിയും പെയിന്റും ഒഴിച്ചു മറച്ചിരിക്കുന്നു. സ്ത്രീകളുടെ അലങ്കാരങ്ങൾ വിറ്റിരുന്ന കടകളെല്ലാം പൂട്ടിക്കഴിഞ്ഞു.കുടുംബങ്ങളുടെ വഴക്കു തീർക്കാൻ ‘നഷ്ടപരിഹാര’മായി ലൈംഗിക അടിമയായി പെൺകുട്ടികളെ അയച്ചിരുന്നു.താലിബ് കമാൻഡോകൾ സ്ത്രീകളെ അതിക്രൂരമായാണു ലൈംഗികമായി ഉപദ്രവിച്ചിരുന്നത്.
പേരിനുമാത്രം ഭക്ഷണവും വെള്ളവും നൽകി തടങ്കലിലെന്നതുപോലെ ഇട്ടായിരുന്നു പീഡനം.താലിബാൻ അഫ്ഗാനിൽ പിടിമുറുക്കുമ്പോൾ ബിരുദ, ബിരുദാനന്തര സർട്ടിഫിക്കറ്റുകൾ കത്തിച്ചു കളയുകയാണു പെൺകുട്ടികൾ. ജീവനാണല്ലോ അതിലും വലുത്. കഴിഞ്ഞദിവസം കാണ്ടഹാറിവും ഹേറാത്തിലും ബാങ്കിൽ ജോലിക്കെത്തിയ സ്ത്രീകളെ താലിബ് സംഘം ആക്ഷേപിച്ച് തിരികെ വീട്ടിലാക്കി. ഭാര്യയെ പ്രസവത്തിന് ആശുപത്രിയിലെത്തിക്കാൻ ഓടിയ ചെറുപ്പക്കാരെ ചാട്ടയ്ക്കടിച്ചു വീഴ്ത്തി, യുവതി റോഡരികിൽ പ്രസവിച്ചു.
സ്ത്രീകളെ പുരുഷഡോക്ടർമാർ പരിശോധിക്കുന്നതിനും വിലക്കുണ്ട്. 20 വർഷത്തിനിടെ അഫ്ഗാൻ സ്ത്രീകൾ നേടിയത്, താലിബാൻ ഭരണകാലത്തു നഷ്ടപ്പെട്ടതും അതിനപ്പുറവുമായിരുന്നു. പാർലമെന്റിൽ കാൽ ഭാഗം അംഗങ്ങളും സ്ത്രീകൾ എന്ന നിലയിലേക്ക് രാഷ്ട്രീയ തലത്തിലും അവർ ഉയർന്നു. വനിതകൾ മാത്രമുള്ള ഓർക്കസ്ട്ര, പേരെടുത്ത അഫ്ഗാൻ സിനിമകൾ ഇതെല്ലാം ലോകത്തിന്റെ കയ്യടി നേടി.
വായിച്ചും പഠിച്ചും മുന്നേറുന്ന ഊർജത്തിലായിരുന്നു. മിക്ക കുടുംബങ്ങളിലും സ്ത്രീകൾ ജോലിക്കു പോയിത്തുടങ്ങിയിരുന്നു. കുടുംബകാര്യങ്ങൾ അവരുടെ സാമർഥ്യത്തിലാണു പലപ്പോഴും നടന്നിരുന്നതും. രാഷ്ട്രീയത്തിലും പൊലീസിലും വരെ അവർ ഉയർന്നു. അതെ, 20 വർഷം കൊണ്ട് അഫ്ഗാൻ സ്ത്രീകൾ വീണ്ടെടുത്ത ചിരിയാണ് ഇപ്പോൾ വീണ്ടും താലിബാൻ തല്ലിക്കെടുത്തിയത്.
Post Your Comments