ന്യൂഡൽഹി: ഇന്ത്യ ടുഡേയുടെ മൂഡ് ഓഫ് നാഷന്‍ സര്‍വേ ഫലപ്രകാരം രാജ്യത്തെ മികച്ച മുഖ്യമന്ത്രി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ്. 19 ശതമാനം പേർ യോഗിക്കൊപ്പമാണ്. അതേസമയം രണ്ടാം സ്ഥാനം അരവിന്ദ് കെജ്‍രിവാൾ (14 ശതമാനം), പിന്നിൽ മമതാ ബാനർജി (11 ശതമാനം), അതിനും പിന്നിൽ വൈ.എസ്. രാജശേഖര റെഡ്ഡി (ആറു ശതമാനം), നിതീഷ് കുമാർ, ഉദ്ദവ് താക്കറെ, നവീൻ പട്‌നായിക് (അഞ്ചു ശതമനം വീതം) എന്നിങ്ങനെയാണ് ഫലങ്ങൾ.
അതേസമയം അതതു സംസ്ഥാനങ്ങളിൽ ഏറ്റവും ജനപിന്തുണയുള്ള മുഖ്യമന്ത്രിമാരിൽ ഒന്നാം സ്ഥാനത്ത് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് (42 ശതമാനം). ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്ക് രണ്ടാം സ്ഥാനത്തും (38 ശതമാനം) കേരള മുഖ്യമന്ത്രി പിണറായി വിജയൻ (35 ശതമാനം) മൂന്നാം സ്ഥാനത്തുമാണ്. ഇക്കാര്യത്തിൽ 29 ശതമാനം വോട്ടോടെ ഏഴാം സ്ഥാനത്താണ് യോഗി ആദിത്യനാഥ്.
അതേസമയം മോദിയ്ക്ക് ശേഷം ആര് പ്രധാനമന്ത്രിയാകണമെന്ന ചോദ്യത്തിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് മുന്നില്‍. പതിനൊന്ന് ശതമാനം പേരാണ് അദ്ദേഹത്തെ പിന്തുണച്ചത്. കഴിഞ്ഞ വര്‍ഷം മൂന്ന് ശതമാനമായിരുന്നു യോഗിയ്ക്ക് ഉണ്ടായിരുന്നത്. ഇതാണ് ഇപ്പോൾ കുത്തനെ കൂടിയത്.
Post Your Comments