കാക്കനാട് : ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ച് തൃക്കാക്കര നഗരസഭ സംഘടിപ്പിച്ച ചടങ്ങ് വിവാദത്തിൽ. ഓൺലൈനിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടന പ്രസംഗം കേൾക്കാൻ ഒരാൾ പോലും ഇല്ലാതിരുന്നതാണ് വിവാദത്തിന് കാരണമായത്.
നഗരസഭ അങ്കണത്തിലെ വേദിയിൽ വലിയ സ്ക്രീൻ വെച്ച് മുഖ്യമന്ത്രിയുടെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്തെങ്കിലും മൈക്ക് ഓപ്പറേറ്റർ ഒഴികെ മറ്റാരും കേൾക്കാനില്ലായിരുന്നു. എൽഡിഎഫുകാരുൾപ്പെടെ മുൻ പഞ്ചായത്ത് പ്രസിഡന്റുമാരും നഗരസഭാധ്യക്ഷൻമാരും കൗൺസിലർമാരും മിനിറ്റുകൾക്ക് മുൻപുവരെ വേദിയിലും സദസ്സിലും ഉണ്ടായിരുന്നു. എന്നാൽ, ആദരവ് ഏറ്റുവാങ്ങിയ ശേഷം ചെയർമാൻമാരും പ്രസിഡന്റുമാരും എഴുന്നേറ്റു പോയി. അതോടെ സദസ്സിലുണ്ടായിരുന്നവരും സ്ഥലം വിട്ടതോടെയാണ് മുഖ്യമന്ത്രിയുടെ പ്രസംഗം കേൾക്കാൻ ആരും ഇല്ലാതായത്.
Read Also : ലോകത്തിലെ ഏറ്റവും മികച്ച ബൗളിംഗ് നിരയാണ് ഇന്ത്യയുടേത്: സച്ചിൻ
മുഖ്യമന്ത്രിയുടെ പ്രസംഗം തുടങ്ങും മുൻപേ ജീവനക്കാർ സദസ്സിലെ ഭൂരിഭാഗം കസേരകളും നീക്കിയിരുന്നു. സംഭവം സോഷ്യൽമീഡിയിലൂടെ പ്രചരിച്ചതോടെ വെട്ടിലായിരിക്കുകയാണ് ഭരണസമിതി.
Post Your Comments