കൊച്ചി : ചാണകം എന്ന വിളിയിൽ അഭിമാനം ഉണ്ടെന്ന് നടനും രാഷ്ട്രീയ പ്രവർത്തകനുമായ സുരേഷ് ഗോപി. ചാണകം വിളിയിൽ തനിക്ക് അതൃപ്തി ഇല്ലെന്നും ആ വിളി നിർത്തരുതെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പാവക്കുളം ക്ഷേത്രത്തിൽ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ഗോ രക്ഷാ യാത്രയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു താരം.
‘ചാണകം എന്ന് തന്നെ പോലുള്ളവരെ വിശേഷിപ്പിക്കുന്നത് അഭിമാനമാണ്. ചാണകം വിളിയിൽ തനിക്ക് അതൃപ്തി ഇല്ല, ആ വിളി നിർത്തരുത്, തുടരണം’ – സുരേഷ് ഗോപി പറഞ്ഞു.
നേരത്തെ യൂട്യൂബ് വ്ലോഗർമാരായ ഈ ബുൾ ജെറ്റ് സഹോദരന്മാരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് വിളിച്ചയാളോട് താൻ ചാണകമാണ് എന്നെ വിളിക്കണ്ട എന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇത് സോഷ്യൽമീഡിയയിൽ ഏറെ ചർച്ച വിഷയമായിരുന്നു.
Post Your Comments