KeralaLatest NewsNews

ടെലിഗ്രാമിലും ഹൂപ്പിലും ഇന്‍സ്റ്റാഗ്രാമിലും ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകൾ: കൂടുതൽ വിവരങ്ങൾ പുറത്ത്

മിസ സിദ്ദിഖ് മറ്റ് ഭീകരര്‍ക്കൊപ്പം ടെഹ്‌റാനിലേക്ക് പോയിരുന്നു

കണ്ണൂർ : താലിബാൻ അഫ്‌ഗാന്റെ അധികാരത്തിൽ എത്തിക്കഴിഞ്ഞു. സിറിയയിലും ഇറാഖിലും ഐഎസ് തകര്‍ന്നടിഞ്ഞെങ്കിലും ഏകേരളം ഉൾപ്പടെയുള്ള ഇടങ്ങളിൽ ഐഎസ് സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുന്നുണ്ട്. തീവ്ര മത വിശ്വാസികളായ ആളുകളെ ഐഎസിലേയ്ക്ക് ചേർക്കാനുള്ള ശ്രമങ്ങൾ നടത്തുന്ന രണ്ടു യുവതികൾ കണ്ണൂരില്‍ അറസ്റ്റിലായി. മിസ സിദ്ദിഖും ഷിഫ ഹാരിസുമാണ് എൻഐഎയുടെ പിടിയിലായത്. ഈ യുവതികളെക്കുറിച്ചു കൂടുതൽ വിവരങ്ങൾ പുറത്ത്.

read also: എല്ലാ അഫ്ഗാന്‍ പൗരന്മാര്‍ക്കും മതത്തിന്റെ പരിഗണനകളില്ലാതെ അടിയന്തര ഇ-വിസ വാഗ്ദാനം ചെയ്ത് ഇന്ത്യ

ഐഎസുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരാണ് ഇവരെന്ന് എന്‍.ഐ.എ പറഞ്ഞു. കേരളത്തില്‍ ഐഎസിന്റെ പ്രവര്‍ത്തനം ഏകോപിപ്പിച്ചിരുന്ന മൊഹമ്മദ് അമീന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഐഎസിനായി പുതിയ അംഗങ്ങളെ റിക്രൂട്ട് ചെയ്യാനും ഇവര്‍ പ്രവര്‍ത്തിച്ചു. അതിനായി ടെലിഗ്രാമിലും ഹൂപ്പിലും ഇന്‍സ്റ്റാഗ്രാമിലും ഗ്രൂപ്പുകളിലൂടെ ഐഎസ് ആശയങ്ങള്‍ പടര്‍ത്തുന്നതില്‍ ഇവര്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ടെന്നും റിപ്പോർട്ട്.

മിസ സിദ്ദിഖ് മറ്റ് ഭീകരര്‍ക്കൊപ്പം ടെഹ്‌റാനിലേക്ക് പോയിരുന്നു. ഇതുവഴി സിറിയയിലെത്താനായിരുന്നു ശ്രമം. അടുത്ത ബന്ധുക്കളായ മുഷാബ് അന്‍വറിനേയും ഷിഫ ഹാരിസിനേയും ഐഎസ് ആശയത്തിലേക്ക് അടുപ്പിച്ചത് മിസ സിദ്ദിഖ് ആണ്. മുഹമ്മദ് വഖാര്‍ ലോണ്‍ എന്ന കശ്മീരി സ്വദേശിക്ക് ഭീകര പ്രവര്‍ത്തനത്തിനുള്ള ഫണ്ട് കൈമാറുന്നതില്‍ ഷിഫ ഹാരിസ് പ്രധാന പങ്കു വഹിച്ചെന്നും ഐഎസ് ഭരണത്തിന്റെ അധീനതയിലുള്ള സ്ഥലത്തെത്തി ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയില്‍ ചേരാന്‍ ഷിഫ ഹാരിസ് തീരുമാനിച്ചിരുന്നെന്നും എന്‍.ഐ.എ വ്യക്തമാക്കി. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button