കറാച്ചി : അഫ്ഗാന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതോടെ എല്ലാ തീവ്രവാദികളും അഫ്ഗാനിലേയ്ക്ക് ചേക്കേറുകയാണ്. താലിബാന്‍ അഫ്ഗാനിസ്ഥാന്‍ കീഴടക്കിയതിന് തൊട്ടുപിന്നാലെ താലിബാന്‍ നേതാവും കൊടും ഭീകരനുമായ മുല്ല മുഹമ്മദ് റസൂലിനെ പാകിസ്ഥാന്‍ ജയില്‍ മോചിതനാക്കി. അഞ്ചുവര്‍ഷമായി മുല്ല മുഹമ്മദ് തടവില്‍ കഴിയുകയായിരുന്നു.
Read Also : അഫ്ഗാനിസ്താനില്‍ ഭീകരരുടെ അഴിഞ്ഞാട്ടം: താലിബാനെ വെള്ളപൂശി മാധ്യമ പ്രവര്‍ത്തകന്‍
താലിബാനുമായി തെറ്റിപ്പിരിഞ്ഞ് പുതിയ തീവ്രവാദി വിഭാഗം രൂപീകരിച്ചതോടെയാണ് മുല്ല മുഹമ്മദിനെ അറസ്റ്റുചെയ്തത്. ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ വച്ചായിരുന്നു അറസ്റ്റ്. താലിബാന്‍ സ്ഥാപകന്‍ മുല്ല ഒമറിന്റെ മരണത്തെത്തുടര്‍ന്ന് മുല്ല അക്തര്‍ മന്‍സൂറിനെ നേതാവായി തിരഞ്ഞെടുത്തതോടെയാണ് മുല്ല മുഹമ്മദ് വിയോജിപ്പ് പരസ്യമാക്കിയത്. ഇതിനിടെ ഒരുവിഭാഗം പുതിയ സംഘടന രൂപീകരിച്ച് മുല്ല മുഹമ്മദിനെ നേതാവായി തിരഞ്ഞെടുത്തു. ഇതിനുശേഷമായിരുന്നു അറസ്റ്റ്.
തടവിലായിരുന്നെങ്കിലും ജയിലില്‍ മുല്ല മുഹമ്മദിന് സുഖവാസമായിരുന്നു എന്നുള്ള ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. താലിബാനെ എല്ലാ തരത്തിലും പിന്തുണയ്ക്കുന്ന പാകിസ്ഥാന്‍ താലിബാനുള്ള പിന്തുണ ഒന്നുകൂടി പ്രകടിപ്പിക്കാനാണ് മുല്ല മുഹമ്മദിനെ ഇപ്പോള്‍ വിട്ടയച്ചതെന്ന് വിമര്‍ശനമുണ്ട്.
Post Your Comments