പാരീസ്: ബാഴ്സലോണയിൽ നിന്നുള്ള ലയണൽ മെസിയുടെ കൂടുമാറ്റം പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മനസ് തകർത്തെന്ന് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ ഈ സീസണിൽ തന്നെ ഇറ്റാലിയൻ ക്ലബ് യുവന്റസ് വിട്ടു പോകാനാണ് ക്രിസ്റ്റ്യാനോയുടെ നീക്കം. യുവന്റസ് വിടാനുള്ള ചർച്ചകൾ താരവും ക്ലബ്ബും ആരംഭിച്ചിട്ടുണ്ടെന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റർ സിറ്റിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മനസ്സിലുള്ളത്. അതേസമയം, ടോട്ടനത്തിൽ നിന്ന് ഹാരി കെയ്നിനെ വാങ്ങാനാണ് സിറ്റിയുടെ ശ്രമം. എന്നാൽ ഗോളടി മികവ് കുറഞ്ഞിട്ടില്ല ക്രിസ്റ്റ്യാനോയെ കുറഞ്ഞ തുകയ്ക്ക് ടീമിലെത്തിക്കാൻ സാധിച്ചാൽ സിറ്റിക്കത് നേട്ടമാകും. താരത്തിന്റെ പഴയ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡഡിന്റെ ചിരവൈരികളാണ് മാഞ്ചസ്റ്റർ സിറ്റി. എന്നാൽ അതൊന്നും സിറ്റിയിൽ ചേക്കേറുന്നതിൽ നിന്ന് ക്രിസ്റ്റ്യാനോയെ പിന്തിരിപ്പിക്കുന്നില്ലെന്നാണ് റിപ്പോർട്ട്.
Read Also:-
മെസി മികച്ച പ്രതിഫലത്തോടെ താൻ കണ്ണുവെച്ചിരുന്ന പിഎസ്ജിയിലേക്ക് ചേക്കേറിയത് റൊണാൾഡോയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. യുവന്റസിൽ താരം ഒട്ടു സംതൃപ്തനുമല്ല. മെസിയുടെ കൂടുമാറ്റശേഷം ടീമിലെ സഹതാരങ്ങളോടും കോച്ച് മാസിമിലിയാനോ അല്ലെഗ്രിയോടും ക്രിസ്റ്റ്യാനോ കാര്യമായി സംസാരിക്കാറില്ലെന്നും ക്ലാബുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
Post Your Comments