ജയ്പുർ: അന്യ പുരുഷനോടൊപ്പം വിവാഹിതയായ സ്ത്രീ താമസിക്കുന്നത് നിയമവിരുദ്ധമാണെന്ന് രാജസ്ഥാൻ ഹൈക്കോടതി. മുപ്പതുകാരിയും ഇരുപത്തിയേഴുകാരനും സംയുക്തമായി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. ഹർജിക്കാർ ആവശ്യപ്പെട്ട പോലീസ് സംരക്ഷണത്തിനുള്ള അപേക്ഷയും ജസ്റ്റിസ് സതീഷ് കുമാർ ശർമയുടെ സിംഗിൾ ജഡ്ജ് ബെഞ്ച് തള്ളി. തങ്ങൾ പ്രായപൂർത്തിയായവരാണെന്നും സ്വന്തം താത്പര്യപ്രകാരമാണ് ഒരുമിച്ച് കഴിയുന്നതെന്നും ഇരുവരും വിചാരണയ്ക്കിടെ കോടതിയെ അറിയിച്ചു. കൂടാതെ, ഗാർഹിക പീഡനത്തിനിരയായതിനെ തുടർന്നാണ് ഭർത്താവിനേയും വീടും ഉപേക്ഷിച്ച് വേർപിരിഞ്ഞ് താമസിക്കുന്നതെന്നും യുവതി ഹർജിയിൽ സൂചിപ്പിച്ചിരുന്നു.
Read Also: ഐ.എസിൽ പ്രവർത്തിച്ച് ഒടുവിൽ താലിബാനൊപ്പം: നിമിഷ ഫാത്തിമ അടക്കമുള്ളവരുടെ വിസ്മയ യാത്ര എങ്ങോട്ട്?
എന്നാൽ ഹർജിക്കാരിയായ യുവതി വിവാഹിതയാണെന്നും വിവാഹമോചനം നേടാതെ രണ്ടാം ഹർജിക്കാരനായ യുവാവുമൊത്ത് താമസിച്ച് വരികയാണെന്നും കോടതിയിൽ ഹാജരാക്കിയ രേഖകളിൽ നിന്ന് വ്യക്തമാണെന്നും ജസ്റ്റിസ് സതീഷ് കുമാർ ശർമ പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ ഇരുവരും ഒന്നിച്ച് കഴിയുന്നത് നിയമവിരുദ്ധവും സാമൂഹികവിരുദ്ധവുമായ ബന്ധങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുന്നതാണെന്നും അദ്ദേഹം പ്രസ്താവിച്ചു.
Post Your Comments