കാബൂൾ : താലിബാൻ തീവ്രവാദികളിൽ നിന്നും അഫ്ഗാനെ മോചിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന അവശ്യവുമായി കൊൽക്കത്തയിലെ അഫ്ഗാൻ പൗരന്മാർ. അഫ്ഗാൻ ജനതയെ രക്ഷിക്കാൻ നരേന്ദ്ര മോദിയ്ക്ക് മാത്രമേ സാധിക്കുകയുള്ളു എന്നും ഇവർ പറഞ്ഞു.
പാകിസ്ഥാന്റെ ഉദ്ദേശങ്ങളിൽ തങ്ങൾക്ക് വിശ്വാസമില്ല. ചൈനയിലും, സൗദി അറേബ്യയിലും വിശ്വസിക്കുന്നില്ല. ഇന്ത്യയിൽ മാത്രമാണ് വിശ്വാസം. ഇന്ത്യ മാത്രമാണ് അഫ്ഗാന്റെ യദാർത്ഥ സുഹൃത്തെന്ന് 25 വർഷങ്ങൾക്ക് മുൻപ് അഫ്ഗാനിൽ നിന്നും കൊൽക്കത്തയിൽ എത്തിയ സഹീർ ഖാൻ പറഞ്ഞു.
Read Also : പെൺകുട്ടികളെ പൊതിഞ്ഞുപിടിച്ച് അഭയം തേടുന്ന പിതാവ്, കടലുപോലെ കൂട്ട പാലായനം: പ്രതിമകൾ തകർത്ത് താലിബാൻ
ഇന്ത്യയ്‌ക്ക് ലോകശക്തികളിൽ നിർണായക സ്ഥാനമാണുള്ളത് അതിനാൽ അഫ്ഗാൻ വിഷയത്തിൽ ഇടപെടണമെന്നും സഹീർ ഖാൻ ആവശ്യപ്പെട്ടു. പാകിസ്ഥാനിൽ നിന്നും ഒന്നും തങ്ങൾക്ക് വേണ്ടെന്നും സഹീർ ഖാൻ വ്യക്തമാക്കി.
Post Your Comments