വാഷിംഗ്ടണ്‍: അഫ്ഗാനിസ്താനില്‍ വ്യാപകമായി ആക്രമണം അഴിച്ചുവിട്ട് ഭരണം പിടിച്ചതിന് പിന്നാലെ താലിബാനെതിരെ നടപടി സ്വീകരിച്ച് ഫേസ്ബുക്ക്. താലിബാനെ ഫേസ്ബുക്ക് ഭീകര ഗ്രൂപ്പായി പ്രഖ്യാപിച്ചു. ഫേസ്ബുക്കിന് പിന്നാലെ വാട്‌സ് ആപ്പും ട്വിറ്ററും താലിബാനെതിരെ നടപടി ഉണ്ടാകുമെന്ന സൂചനയാണ് നല്‍കുന്നത്.
താലിബാനുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുമെന്ന് ഫേസ്ബുക്ക് അറിയിച്ചു. നിലവില്‍ താലിബാന്‍ ഭീകരര്‍ വാട്‌സ് ആപ്പ് ഉപയോഗിക്കുന്നുണ്ടെങ്കിലും വൈകാതെ ഇത്തരം അക്കൗണ്ടുകള്‍ നീക്കം ചെയ്‌തേക്കുമെന്നാണ് സൂചന.
ട്വിറ്ററും സമാനമായ നടപടികള്‍ സ്വീകരിക്കാനാണ് സാധ്യത. അഫ്ഗാനിസ്താനിലെ മേഖലകള്‍ ഓരോന്നായി പിടിച്ചെടുക്കുമ്പോള്‍ ഈ വിവരങ്ങള്‍ അറിയിക്കാന്‍ താലിബാന്‍ ഉപയോഗിച്ചത് ട്വിറ്ററായിരുന്നു.
Post Your Comments