CinemaMollywoodLatest NewsKeralaNewsEntertainment

സൂപ്പർ താരങ്ങളെ ആദ്യം ഒതുക്കാൻ നോക്കി പക്ഷേ നടന്നില്ല, ഇപ്പോൾ അവരെ വെച്ച് പണമുണ്ടാക്കുന്നു: പൃഥ്വിക്കെതിരെ സൈബർ ആക്രമണം

കൊച്ചി: ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഒടുവില്‍ പൃഥ്വിരാജ് ചിത്രത്തെ കുറിച്ചുള്ള പുത്തൻ പ്രഖ്യാപനം നടത്തി മമ്മൂട്ടിയും മോഹന്‍ലാലും. പൃഥ്വിരാജ് ചിത്രം കാപ്പയുടെ മോഷന്‍ പോസ്റ്ററാണ് ഇരുവരും സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സോഷ്യല്‍മീഡിയ പേജ് വഴി ഒരു സുപ്രധാന സിനിമയുടെ പ്രഖ്യാപനം ഉണ്ടാകുമെന്ന് പൃഥ്വിരാജ് ഇന്നലെ വ്യക്തമാക്കിയിരുന്നു. സിനിമയുടെ പ്രഖ്യാപനത്തെക്കുറിച്ച് നടന്‍ പങ്കുവെച്ച പോസ്റ്റിന് കൂടുതലും മോശം കമന്റുകളാണ് ലഭിച്ചത്.

Also Read:കാരുണ്യസ്പര്‍ശം ധനസഹായ പദ്ധതിയുടെ വിതരണോദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

പൃഥ്വിക്ക് നേരെ സൈബർ ആക്രമണം നടക്കുന്നത് ആദ്യ സംഭവമല്ല. താരത്തിന്റെ നിലപാടുകളും അഭിപ്രായങ്ങളും പലപ്പോഴായി പലരെയും പ്രകോപിപ്പിച്ചിട്ടുണ്ട്. ഒരുകാലത്ത് മമ്മൂട്ടിക്കും മോഹൻലാലിനും എതിരെ സംസാരിച്ച പൃഥ്വി ഇപ്പോൾ അവരെ വെച്ച് പണമുണ്ടാക്കുന്നുവെന്നാണ് ഉയരുന്ന പ്രധാന ആരോപണം. സീനിയര്‍ താരങ്ങള്‍ യുവ തലമുറയ്ക്ക് വേണ്ടി വഴി മാറിക്കൊടുക്കണം എന്ന് പൃഥ്വി മുൻപൊരിക്കൽ പരസ്യ പ്രഖ്യാപനം നടത്തിയിരുന്നു. ഇതെല്ലാം വീണ്ടുമോർപ്പിച്ച് കൊണ്ടാണ് താരത്തിന് നേരെ ഇപ്പോൾ ഉയരുന്ന സൈബർ ആക്രമണം.

‘സൂപ്പർതാരങ്ങൾ വഴി മാറി കൊടുക്കണം എന്നൊക്കെ പറഞ്ഞ സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് പുള്ളിക്ക് തന്നെ മനസ്സിലായി അവരില്ലാതെ ഒരു കാര്യവും നടക്കില്ലെന്ന്’ ഒരു കമന്റില്‍ പറയുന്നു. ‘എന്തായാലും ഇത്തരം ബുദ്ധി കൊള്ളാം പക്ഷേ എത്ര നാള്‍ ഇതുമായി മുന്നോട്ടു പോകു’മെന്നും കമന്റുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button