കൊച്ചി: അഫ്‌ഗാൻ താലിബാൻ വിഷയത്തിൽ പ്രതികരിച്ച് മാധ്യമ പ്രവർത്തകൻ അരുൺകുമാർ. അഫ്ഗാനിൽ താലിബാന്റെ കൊടുംക്രൂരതകൾ തുടരുമ്പോൾ തകർന്നടിയുന്നത് മതമെന്ന സത്തയാണ്. പൊളിറ്റിക്കൽ ഇസ്ലാമിനോടും പൊളിറ്റിക്കൽ ഹിന്ദു ( ഹിന്ദുത്വ ) വിനോടും പൊളിറ്റിക്കൽ ക്രിസ്ത്യനിറ്റി യോടും എന്നു വേണ്ട മതത്തിൻ്റെ എല്ലാത്തരം രാഷ്ട്രീയ രൂപങ്ങളോടും വിയോജിപ്പാണെന്ന് അരുൺ കുമാർ തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. മതരാഷ്ട്രീയ ഫാൻസുകാരോട് ഒരു മമതയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
പൊളിറ്റിക്കൽ ഇസ്ലാമിനോടും പൊളിറ്റിക്കൽ ഹിന്ദു ( ഹിന്ദുത്വ ) വിനോടും പൊളിറ്റിക്കൽ ക്രിസ്ത്യനിറ്റി യോടും എന്നു വേണ്ട മതത്തിൻ്റെ എല്ലാത്തരം രാഷ്ട്രീയ രൂപങ്ങളോടും വിയോജിപ്പാണ്. മതരാഷ്ട്രീയ ഫാൻസുകാരോട് ഒരു മമതയുമില്ല. മതാത്മക മനുഷ്യരോട് വെറുപ്പുമില്ല. ബോധ്യപ്പെട്ടവർ ഒഴിഞ്ഞു തരണം.
മതവിസ്മയം സ്വൽപം കുറവാണ്.
Post Your Comments