കാബൂള്‍: അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂള്‍ പിടിച്ചെടുത്തതിന് പിന്നാലെ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ ആര്‍ത്തുല്ലസിച്ച് താലിബാന്‍. താലിബാന്‍ ഭീകരര്‍ ഇലക്ട്രിക് ബമ്പര്‍ കാറുകളില്‍ ഉല്ലസിക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. കയ്യില്‍ ആയുധങ്ങളുമായാണ് ഭീകരര്‍ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ എത്തിയത്.
Also Read: അച്ഛനൊപ്പം ശബരിമല ദര്‍ശനത്തിന് അനുവദിക്കണം: പെൺകുട്ടിയുടെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി
ഇലക്ട്രിക് ബമ്പര്‍ കാറുകള്‍ക്ക് പുറമെ മറ്റ് റൈഡുകളിലും താലിബാന്‍ ഭീകരര്‍ സമയം ചെലവഴിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. അഫ്ഗാനിസ്താനില്‍ നിന്ന് പ്രത്യേകിച്ച് കാബൂളില്‍ നിന്ന് പുറത്തുകടക്കാന്‍ ജനങ്ങള്‍ നെട്ടോട്ടമോടുന്നതിനിടെയാണ് താലിബാന്റെ പുതിയ വീഡിയോകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
?? #Afghanistan : d’autres images de la prise de contrôle du parc par les #talibans. (témoins) #Kabul #Kaboul pic.twitter.com/oqzb07KOLb
— Mediavenir (@Mediavenir) August 16, 2021
ഭയാനകമായ വീഡിയോകളാണ് കാബൂളില്‍ നിന്നും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നത്. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ അമേരിക്കന്‍ സൈന്യത്തിന് ആകാശത്തേയ്ക്ക് നിറയൊഴിക്കേണ്ട സാഹചര്യം പോലുമുണ്ടായി. ഇതിനിടെ വിമാനത്തിന്റെ യന്ത്ര ഭാഗങ്ങളിലും ടയറുകള്‍ക്കിടയിലും ഇരുന്ന് യാത്ര ചെയ്യാന്‍ ശ്രമിച്ചവര്‍ താഴേയ്ക്ക് വീഴുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. റണ്‍വേയിലൂടെ വിമാനത്തിനൊപ്പം ഓടുന്ന ആളുകളുടെ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.
Post Your Comments