കാബൂള്‍: സ്വന്തം രാജ്യം താലിബാന്‍ ഭീകരര്‍ പിടിച്ചെടുത്തിട്ടും തളരാതെ അഫ്ഗാനിലെ ആദ്യത്തെ വനിതാ മേയര്‍. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മേയര്‍ എന്ന വിശേഷണം സ്വന്തമാക്കിയ സാരിഫ ഗഫാരിയാണ് ഭീകരര്‍ക്ക് മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കുന്നത്. സഹപ്രവര്‍ത്തകര്‍ എല്ലാം ഉപേക്ഷിച്ച് പോയിട്ടും അഫ്ഗാന്‍ വിടാന്‍ 27കാരിയായ സാരിഫ തയ്യാറല്ല.
Also Read: 100 പവൻ സ്ത്രീധനം നൽകിയെന്ന് അമ്പിളി ദേവി: അണിഞ്ഞത് മുക്കുപണ്ടമാണെന്ന് ആദിത്യൻ, തെളിവുകൾ നിരത്തി നടൻ
‘അവരുടെ വരവും കാത്ത് ഞാനിവിടെ തന്നെ ഇരിക്കുകയാണ്. എന്നെയോ എന്റെ കുടുംബത്തെയോ രക്ഷിക്കാന്‍ ഇവിടെ ആരുമില്ല. എന്റെ ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പമാണ് ഞാന്‍ ഇപ്പോള്‍ ഉള്ളത്. എന്നെപ്പോലെയുള്ളവരെയാണ് താലിബാന് വേണ്ടത്. അവര്‍ക്ക് വേണ്ടത് എന്റെ ജീവനാണെങ്കില്‍ അത് അവര്‍ എടുത്തുകൊള്ളട്ടെ’ – ഒരു അന്തര്‍ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സാരിഫ പറഞ്ഞു.
താലിബാന്‍ അധിനിവേശം ആരംഭിക്കുന്നതിന് മുന്‍പ് അഫ്ഗാനിസ്താന് മികച്ച ഒരു ഭാവി സാരിഫ സ്വപ്‌നം കണ്ടിരുന്നു. എന്നാല്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചാണ് ഇക്കഴിഞ്ഞ ഞായറാഴ്ച താലിബാന്‍ കാബൂളും പിടിച്ചെടുത്തത്. സാരിഫയ്ക്ക് നേരത്തെ തന്നെ താലിബാനില്‍ നിന്നും ഭീഷണി ഉണ്ടായിരുന്നു. മൂന്ന് തവണ സാരിഫയ്ക്ക് നേരെ വധശ്രമവുമുണ്ടായി. സാരിഫയുടെ പിതാവ് ജനറല്‍ അബ്ദുള്‍ വാസി ഗഫാരിയെ കഴിഞ്ഞ വര്‍ഷം നവംബര്‍ 15ന് ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.
Post Your Comments