കോവളം: നിര്‍മാണം പൂര്‍ത്തിയാക്കാത്ത കഴക്കൂട്ടം-കാരോട് ബൈപാസില്‍ ടോള്‍ പിരിക്കാനുള്ള തീരുമാനത്തിനെതിരെ യുഡിഎഫ് രംഗത്ത്. ടോൾ പിരിവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടോള്‍ ഗേറ്റിന് മുന്നില്‍ ധര്‍ണ നടത്തി. റോഡ്‌പണി തീരുന്നതുവരെ ടോള്‍പിരിവ് നിര്‍ത്തിവെച്ചില്ലെങ്കില്‍ ബഹുജനപ്രക്ഷോഭം ആരംഭിക്കുമെന്ന് ധര്‍ണ ഉദ്‌ഘാടനം ചെയ്‌ത ഡി.സി.സി പ്രസിഡന്‍റ് നെയ്യാറ്റിന്‍കര സനല്‍ പറഞ്ഞു.
Read Also: കേരളത്തിൽ ഒരിക്കലെങ്കിലും തൊഴുതിരിക്കേണ്ടുന്ന ക്ഷേത്രങ്ങൾ..
അഡ്വ.എം. വിന്‍സന്‍റ് എം.എല്‍.എ, ഡി.സി.സി ട്രഷറര്‍ അഡ്വ.കെ.വി. അഭിലാഷ്, കെ.പി.സി.സി സെക്രട്ടറി അഡ്വ. ജി. സുബോധന്‍, കോവളം യു.ഡി.എഫ് ചെയര്‍മാന്‍ കോളിയൂര്‍ ദിവാകരന്‍ നായര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റുമാരായ ആര്‍. ജയേന്ദ്രന്‍, ആര്‍. ശിവകുമാര്‍, കോണ്‍ഗ്രസ് നേതാക്കളായ അഡോള്‍ഫ് മൊറായിസ്, തിരുവല്ലം പ്രസാദ്, മുജീബ് റഹ്‌മാന്‍, പുഞ്ചക്കരി സുരേഷ്, പ്രസാദ്, വട്ടവിള വിജയകുമാര്‍, എസ്.ആര്‍. സുജി, പനങ്ങോട് സുജിത്, അച്യുതന്‍ നായര്‍, വിശ്വനാഥന്‍ നായര്‍, പാച്ചല്ലൂര്‍ രാജു, സ്‌നേഹപ്രസാദ്, അര്‍ഷാദ് എന്നിവര്‍ പ്രസംഗിച്ചു.
Post Your Comments