കൊച്ചി: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരർ ആധിപത്യം സ്ഥാപിച്ചത് മുതൽ വൻ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. അഫ്ഗാനിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളെ ന്യായീകരിച്ച് നിരവധിപേർ രംഗത്ത് വന്നു എന്നത് ഞെട്ടിക്കുന്ന വാർത്തയാണ്. ഇത്തരത്തിൽ താലിബാൻ അതിക്രമങ്ങളെ ന്യായീകരിച്ച് രംഗത്ത് വന്നവർക്കെതിരെ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ് താര ടോജോ അലക്സ് എന്ന യുവതിയുടെ കുറിപ്പ്.
താലിബാൻ വിസ്മയമാണെന്നും, ജീവിക്കുകയാണെങ്കിൽ അവിടെ ജീവിക്കണമെന്നും ചിന്തിക്കുന്ന തീവ്രവാദികളെ അങ്ങോട്ട് വിടാൻ ഇന്ത്യ ഗവണ്മെൻ്റ് തയ്യാറാകണമെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ താര പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
അതിർത്തി കടന്നു പോകുന്നവരെ തടയരുത്: നിർണായക ഉത്തരവുമായി കേരള ഹൈക്കോടതി
വിസ്മയമല്ല. വികൃതമാണ് താലിബാൻ!
താലിബാൻ വിസ്മയമാണെന്നും, ജീവിക്കുകയാണെങ്കിൽ അവിടെ ജീവിക്കണമെന്നും ചിന്തിക്കുന്ന തീവ്രവാദികളെ അങ്ങോട്ട് വിടാൻ ഇന്ത്യ ഗവണ്മെൻ്റ് തയ്യാറാകണം.
സ്വന്തം ആത്മാവിനെ അറിയാത്തവൻ, മറ്റൊരാളുടെ ആത്മാവിനെ അവൻ എങ്ങിനെ അറിയും? കൈയും കാലും മാത്രം അറിയുന്നവൻ, എങ്ങിനെയാണ് ദൈവത്തിന്റെ തലയെ അറിയുക? എന്തൊരു ദുരന്തം ദുരിതം എന്ന് വിവരിക്കാൻ പോലും സാധിക്കാത്ത തരത്തിൽ ഒരു ജനത അനുഭവിക്കുകയാണ്. സ്കൂളിലേക്ക് പോയാൽ നരകത്തിൽ പോകുമെന്നും, വിദ്യാലയങ്ങളിൽ പോയാൽ വഴി പിഴച്ചു പോകുമെന്നും, സിനിമയും സംഗീതവും പാപമാണെന്നും അത് ആസ്വദിക്കുന്നത് കൊണ്ട് ഭൂകമ്പങ്ങൾ
ഉണ്ടാകുന്നു എന്ന് വിചിത്ര സിദ്ധാന്തം. നിശ്ശബ്ദതയല്ല, ആയിരക്കണക്കിനു ശബ്ദങ്ങളാണ് ഉയർന്നുവരേണ്ടത്.
പേനയെ പേടിക്കുന്ന ഭീകരർക്കെതിരെ, സ്ത്രീകളെയും, കുട്ടികളെയും, വിദ്യാഭ്യാസത്തെയും
ഭയക്കുന്നവർക്കെതിരെ. അഫ്ഗാനിസ്ഥാനിൽ നിന്നും കേൾക്കുന്ന വാർത്തകൾ അത്രക്ക് ഭയപ്പെടുത്തുന്നുവയാണ്. താലിബാനിസം നിസ്സഹരായ സ്ത്രീകളെയും കുഞ്ഞുങ്ങളെയും ചരിത്രത്തിൽ നിന്നും തുടച്ച് നീക്കുകയാണ്. ജീവനു വേണ്ടിയുള്ള നിലവിളികളാണ് അഫ്ഗാനിസ്ഥാനിൽ നിന്നും കേൾക്കുന്നത്. ഒമ്പത് വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്കുഞ്ഞിനെ താലിബാൻ തീവ്രവാദികൾ ലൈംഗിക അടിമയായി പിടിച്ചുകൊണ്ടു പോകുന്ന ഒരു വീഡിയോ കണ്ടു. അമ്മയെ കെട്ടിപ്പിടിച്ച് അലറികരയുന്ന ആ കുഞ്ഞിന്റെ വീഡിയോ ഒരുവട്ടം കൂടി കാണാനുള്ള ത്രാണിയില്ല. കാബൂളിലെ കാഴ്ചകൾ അതി ദാരുണമാണ്.
സൈനിക വിമാനം തകര്‍ന്ന് വീണു : നിരവധി മരണം
അഫ്ഗാന്റെ നിയന്ത്രണം പൂർണമായും താലിബൻ പിടിച്ചെടുത്തതോടെ മറ്റു രാജ്യങ്ങളിലേക്കുള്ള അഫ്ഗാൻ ജനതയുടെ കൂട്ടപലായനം തുടരുകയാണ്. സുരക്ഷിത ഇടങ്ങൾ തേടിയുള്ള ജനങ്ങളുടെ പരക്കംപാച്ചിലിനിടെ ഞെട്ടിക്കുന്ന കാഴ്ചകളാണ് അഫ്ഗാനിൽ നിന്ന് പുറത്തുവരുന്നത്. കാബൂൾ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനത്തിൽ നിന്ന് ചിലർ താഴേക്ക് പതിക്കുന്ന ഭീകരമായ ദൃശ്യങ്ങളും പുറത്തുവന്നു. രാജ്യം വിടാൻ പറന്നുയരുന്ന വിമാനത്തിന്റെ ടയറില്‍ തൂങ്ങി, താഴേക്ക് പതിച്ച് 5 പേർ മരിച്ചു.
സാധാരണ മനുഷ്യരുടെ അവകാശങ്ങൾ ഹനിച്ചും രാജ്യത്തിന്റെ സന്തുലിതാവസ്ഥയ്ക്കു വലിയ പ്രഹരമേല്‍പ്പിച്ചും കൊണ്ടുള്ള താലിബാന്റെ ഭരണം ജനാതിപത്യ രാജ്യങ്ങൾ ഒത്തൊരുമിച്ച് ചെറുക്കേണ്ടതാണ്.
Post Your Comments