തിരുവനന്തപുരം: മതഭീകരതയും ജനാധിപത്യ വിരുദ്ധതയും മുഖമുദ്രയാക്കിയ താലിബാൻ അമേരിക്കയുടെ ഉൽപന്നമാണെന്ന ആരോപണവുമായി ഡിവൈഎഫ്‌ഐ. നജീബുള്ള സർക്കാരിനെ അട്ടിമറിക്കാൻ സോവിയറ്റ് വിരുദ്ധതയിലൂന്നി അമേരിക്ക സൃഷ്ടിച്ചതാണ് താലിബാനെന്നും ഭീകരരെ സൃഷ്ടിക്കുന്നതും അതിനെയെല്ലാം വളർത്തുന്നതും സാമ്രാജ്യത്വം തന്നെയാണെന്നും ഡിവൈഎഫ്‌ഐ വാർത്താകുറിപ്പിൽ വ്യക്തമാക്കി
അഫ്ഗാനിൽ അമേരിക്ക പിടിമുറുക്കിയത് താലിബാനെ ഇല്ലാതാക്കാനെന്ന വ്യാജേന ആയിരുന്നു എന്നും 20 വർഷങ്ങൾക്ക് ശേഷം അതേ താലിബാനെ അധികാരം ഏൽപ്പിച്ചുമടങ്ങാൻ അമേരിക്കയ്ക്ക് യാതൊരു മടിയും ഉണ്ടായില്ലെന്നും വാർത്താകുറിപ്പിൽ പറയുന്നു. ജനാധിപത്യവും സമാധാനവുമല്ല അമേരിക്ക ആഗ്രഹിക്കുന്നത്, അസ്വസ്ഥതയും യുദ്ധങ്ങളുമാണ്.
കാബൂളിലെ ഇന്ത്യന്‍ എംബസി അടച്ചുപൂട്ടിയോ ? വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍
ലോകത്താകെ വിഭാഗീയത വളർത്താനും വംശീയവെറി വ്യാപിപ്പിക്കാനും സാമ്രാജ്യത്വം നിരന്തരമായി ഇടപെട്ടുകൊണ്ടേയിരിക്കുന്നു എന്നും ഡിവൈഎഫ്‌ഐ ചൂണ്ടിക്കാണിക്കുന്നു.താലിബാൻ ഭീകരതയ്ക്ക് മുന്നിൽ കീഴടങ്ങിയ അഫ്ഗാൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും ഡിവൈഎഫ്‌ഐ കൂട്ടിച്ചേർത്തു.
Post Your Comments