Latest NewsIndiaNews

അഫ്ഗാനിലെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി ഉന്നതതല യോഗം ചേർന്നു

ന്യൂഡൽഹി: അഫ്ഗാന്റെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്ത സാഹചര്യങ്ങൾ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നത തല യോഗം ചേർന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ധനമന്ത്രി നിർമല സീതാരാമൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Read Also: അതിർത്തി കടന്നു പോകുന്നവരെ തടയരുത്: നിർണായക ഉത്തരവുമായി കേരള ഹൈക്കോടതി

പ്രധാനമന്ത്രി തുടർച്ചയായി അഫ്ഗാനിലെ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നത് അടക്കമുള്ള കാര്യങ്ങളിലുള്ള തുടർ നടപടികൾ യോഗത്തിൽ ചർച്ച ചെയ്യും. ഇന്ത്യക്കാരായ 1650 പേരാണ് അഫ്ഗാനിസ്താനിൽ നിന്ന് തിരികെയെത്തുന്നതിന് അപേക്ഷ നൽകിയത്.

കാബൂളിലെ ഇന്ത്യൻ എംബസിയിൽ കുടുങ്ങിയവരെ ഇന്ത്യയിലേക്ക് തിരികെ എത്തിച്ചിരുന്നു. എംബസി ഉദ്യോഗസ്ഥർ, ഇന്തോ-ടിബറ്റൻ ബോർഡർ പോലീസുകാർ തുടങ്ങിയവരെയാണ് ഇന്ത്യ തിരിച്ചെത്തിയത്. വ്യോമസേനാ വിമാനങ്ങളിലാണ് ഇവരെ ഇന്ത്യയിലെത്തിച്ചത്.

Read Also: ഇന്ത്യ അടക്കം സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ വിസ കാലാവധി സംബന്ധിച്ച അറിയിപ്പുമായി സൗദി

shortlink

Related Articles

Post Your Comments

Related Articles


Back to top button