Latest NewsKeralaNews

അതിർത്തി കടന്നു പോകുന്നവരെ തടയരുത്: നിർണായക ഉത്തരവുമായി കേരള ഹൈക്കോടതി

കേരളത്തിൽ നിന്നും വരുന്നവ‍‍ർക്ക് നിയന്ത്രണങ്ങളേ‍ർപ്പെടുത്തിയ ക‍ർണാടക സർക്കാരിൻ്റെ നടപടിയിൽ ഇളവ് തേടി മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് ആണ് കേരള ഹൈക്കോടതിയെ സമീപിച്ചത്.

കൊച്ചി: അത്യാവശ്യ ഘട്ടത്തിൽ അതിർത്തി കടന്നു പോകുന്നവരെ തടയരുതെന്നു കർണാടക സർക്കാരിന് കേരള ഹൈക്കോടതിയുടെ നിർദ്ദേശം. മരണം, മെഡിക്കൽ ആവശ്യം, എന്നിവയ്ക്കായി യാത്ര ചെയ്യുന്നവരെ തടയരുതെന്നും ഇടക്കാല ഉത്തരവിൽ കോടതി നിർദ്ദേശിച്ചു.

‘യാത്ര ചെയ്യുന്ന വാഹനം ആംബുലൻസ് വേണം എന്ന് നിർബന്ധിക്കരുത്, സ്വകാര്യ വാഹനങ്ങളിൽ ആണെങ്കിലും അതിർത്തി കടന്നു യാത്ര ചെയ്യാൻ അനുവദിക്കണം. മതിയായ രേഖകൾ ഉള്ളവരെ തടയരുത്’- കോടതിയുടെ ഉത്തരവിൽ വ്യക്തമാക്കി.

Read Also: കേരളത്തിൽ ഒരിക്കലെങ്കിലും തൊഴുതിരിക്കേണ്ടുന്ന ക്ഷേത്രങ്ങൾ..

അതേസമയം കർണാടക ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആണ് നിയന്ത്രണം കർശനമാക്കിയതെന്നു കർണാടക സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ദക്ഷിണ കന്നഡയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ ഉള്ളത്. ഹർജിയിലെ ആവശ്യം പരിഗണിക്കാൻ ആകില്ലെന്നും കർണാടക അറിയിച്ചിരുന്നു. മറുപടി സത്യവാങ്മൂലം നൽകാൻ കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി പരി​ഗണിക്കുന്നത് ഈ മാസം 25ലേക്ക് മാറ്റി. കേരളത്തിൽ നിന്നും വരുന്നവ‍‍ർക്ക് നിയന്ത്രണങ്ങളേ‍ർപ്പെടുത്തിയ ക‍ർണാടക സർക്കാരിൻ്റെ നടപടിയിൽ ഇളവ് തേടി മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് ആണ് കേരള ഹൈക്കോടതിയെ സമീപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button