
ബെർലിൻ: ജര്‍മന്‍ ടീമില്‍ നിന്ന് വിരമിച്ച ആഴ്സണല്‍ താരം മെസ്യൂട് ഓസിലിനെ കടുത്ത ഭാഷയിൽ വിമര്‍ശിച്ച് ബയേണ്‍ മ്യൂണിക് പ്രസിഡന്റ് ഉലി ഹോനെസ്സ്. ലോകകപ്പിന് മുന്‍പ് തുര്‍ക്കി പ്രസിഡന്റിനെ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെയാണ് കഴിഞ്ഞ ദിവസം മെസ്യൂട് ഓസില്‍ ദേശീയ ടീമില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെയാണ് ബയേണ്‍ മ്യൂണിക് പ്രസിഡന്റിന്റെ വിമർശനം. താരത്തിന്റെ വിരമിക്കലിനെ ജർമൻ ടീമിന് വളരെ നല്ലതാണെന്ന് പറഞ്ഞ ബയേണ്‍ പ്രസിഡന്റ് വര്‍ഷങ്ങളായി ഓസില്‍ ദേശിയ ടീമിൽ വളരെ മോശം പ്രകടനമാണ് കാഴ്ചവെച്ചതെന്നും പറഞ്ഞു.
Also read: മഹേന്ദ്രസിംഗ് ധോണിയെ അനുകരിക്കാൻ ശ്രമിച്ച് പാകിസ്ഥാൻ ക്യാപ്റ്റൻ; വീഡിയോ വൈറലാകുന്നു
Post Your Comments