Latest NewsNewsIndia

യാത്രക്കാർക്ക് രക്ഷാബന്ധൻ സ്പെഷ്യൽ ഓഫറുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ

ന്യുഡൽഹി : വനിതാ യാത്രക്കാർക്ക് രക്ഷാബന്ധൻ ഓഫറുകളുമായി ഇന്ത്യൻ റെയിൽവേ. ആഗസ്റ്റ് 15 ന് ആരംഭിച്ച് ആഗസ്റ്റ് 24 വരെയാണ് ഓഫർ തുടരുന്നത്. വനിതാ യാത്രക്കാർക്ക് ക്യാഷ്ബാക്ക് ഓഫർ തുക ടിക്കറ്റുകൾ ബുക്ക് ചെയ്ത അതേ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യും. യാത്രക്കാർക്കായി കൊറോണ സംരക്ഷണ കിറ്റും നൽകുന്നുണ്ട് . അതിൽ ഒരു കുപ്പി ഹാൻഡ് സാനിറ്റൈസർ, ഒരു മാസ്‌ക്, ഒരു ജോടി ഗ്ലൗസ് എന്നിവയാണ് അടങ്ങിയിരിക്കുന്നത്.

Read Also : അമേരിക്കയുടെ അഭ്യർത്ഥന തള്ളി ബംഗ്ലാദേശ് സർക്കാർ : അഫ്ഗാനിസ്ഥാനിൽ നിന്നുള്ളവർക്ക് അഭയം നൽകില്ല 

ലക്‌നൗ-ഡൽഹി, അഹമ്മദാബാദ്-മുംബൈ റൂട്ടിൽ ഓടുന്ന തേജസ് എക്‌സ്പ്രസ് ട്രെയിനുകളിൽ യാത്ര ചെയ്യുന്ന വനിതാ യാത്രക്കാർക്കാണ് ഐആർസിടിസി ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നത്. യാത്രാ കാലയളവിൽ ഇതിനകം ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള വനിതാ യാത്രക്കാർക്ക് ഇപ്പോഴും ഓഫർ പ്രയോജനപ്പെടുത്താം.

shortlink

Related Articles

Post Your Comments

Related Articles


Back to top button