കാബൂള്‍: താലിബാന്‍ അധികാരം പിടിച്ചടക്കിയതോടെ ആയിരക്കണക്കിന് ആളുകളാണ് ജീവനും കൈയ്യിൽ പിടിച്ചുകൊണ്ട് ഓടുന്നത്. രാജ്യം വിടാൻ ശ്രമിക്കുന്നവരുടെ വീഡിയോ പുറത്തുവന്നിരുന്നു. എന്നാൽ, ഇവരിൽ നിന്നെല്ലാം വ്യത്യസ്തനാവുകയാണ് രത്തന്‍നാഥ് ക്ഷേത്രത്തിലെ ഹിന്ദുപുരോഹിതനായ പണ്ഡിറ്റ് രാജേഷ് കുമാര്‍. താലിബാൻ തന്നെ കൊലപ്പെടുത്തിയാലും ഈ ക്ഷേത്രം വിട്ട് പോകില്ലെന്നാണ് രാജേഷ് കുമാർ പറയുന്നത്.
അഫ്ഗാനില്‍ താലിബാന്‍ ആക്രമണം തുടരുന്ന സാഹചര്യത്തിൽ കാബൂള്‍ വിട്ടുപോകാന്‍ നിരവധി പേരാണ് അദ്ദേഹത്തോട് അഭ്യര്‍ഥിച്ചത്. പലരും ആവശ്യമായ സഹായങ്ങളും വാഗ്ദാനം ചെയ്തു. എന്നാല്‍ ക്ഷേത്രത്തോടുള്ള അടുപ്പം കാരണം ക്ഷേത്രം ഉപേക്ഷിച്ച് സ്വയം രക്ഷപെടാൻ തനിക്ക് കഴിയില്ലെന്നായിരുന്നു ചോദിച്ചവരോടൊക്കെ അദ്ദേഹം നൽകിയ മറുപടി. താലിബാന്‍ തന്നെ കൊന്നാല്‍ അത് ദൈവഹിതമായി കണക്കാക്കുമെന്നും അദ്ദേഹം പറഞ്ഞതായി വിവിധ ട്വിറ്റര്‍ അക്കുണ്ടുകള്‍ ട്വീറ്റ് ചെയ്യുന്നു.
‘ചില ഹിന്ദുക്കള്‍ കാബൂള്‍ വിട്ടുപോകാന്‍ പ്രേരിപ്പിക്കുകയും യാത്രയ്ക്കും താമസത്തിനുമുള്ള സഹായം വാഗ്ദാനം ചെയ്യുകയും ചെയ്‌തിരുന്നു .എന്റെ പൂര്‍വ്വികര്‍ നൂറുകണക്കിന് വര്‍ഷങ്ങള്‍ ഈ ക്ഷേത്രത്തെ സേവിച്ചു. ഇവിടം ഉപേക്ഷിച്ച് ഞാന്‍ പോകില്ല. താലിബാന്‍ എന്നെ കൊലപ്പെടുത്തിയാല്‍ അത് എന്റെ കര്‍ത്തവ്യത്തിന്റെ ഭാഗമായി കരുതും’, രാജേഷ് കുമാർ പറയുന്നു.
അഫ്ഗാനിസ്താന്‍ താലിബാന്‍ പിടിച്ചടക്കിയതിന് പിന്നാലെ കൂട്ടപ്പലായനത്തിന്റെ കാഴ്ചകളാണ് രാജ്യത്ത് നിന്ന് പുറത്തുവരുന്നത്. പ്രാണരക്ഷാര്‍ഥം രാജ്യം വിട്ടുപോവാനായുള്ള ജനക്കൂട്ടത്തിന്റെ പരക്കം പായലിന്റെ കാഴ്ചകള്‍ കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. വിമാനത്തിൽ കയറി രക്ഷപെടാനുള്ള ഇവരുടെ ശ്രമങ്ങളുടെ വീഡിയോയും പുറത്തുവന്നിരുന്നു.
Pandit Rajesh Kumar, the priest of Rattan Nath Temple in Kabul:
“Some Hindus have urged me to leave Kabul & offered to arrange for my travel and stay.
But my ancestors served this Mandir for hundreds of years. I will not abandon it. If Taliban kiIIs me, I consider it my Seva”
— Bharadwaj (@BharadwajSpeaks) August 15, 2021
Post Your Comments