കാബൂൾ: പേടിപ്പിക്കുന്ന കഴിഞ്ഞ കാലത്തേക്കുള്ള മടങ്ങിവരവിലാണ് കാബൂളും അഫ്‌ഗാനിസ്ഥാനും. കാബൂൾ കൈയ്യടക്കി ഭരണം കൈപ്പിടിയിലാക്കിയ താലിബാനെ ഭയപ്പാടോടെയാണ് സ്ത്രീകളും കുട്ടികളും നോക്കിക്കാണുന്നത്. തങ്ങളുടെ നിയമങ്ങൾ അനുസരിക്കാത്തവരെ ദയാദാക്ഷിണ്യമില്ലാതെ കൊന്നുതള്ളിയും അടിമകളാക്കി പീഡിപ്പിച്ചുമാണ് താലിബാൻ പോരാളികൾ അവരെ ശിക്ഷിക്കുക. ആ ശിക്ഷയേക്കാൾ ഭേദം മരണമാണെന്നാണ് ഭയത്തോടെ അഫ്ഗാൻ ജനത വിളിച്ചു പറയുന്നത്.
Also Read:അഫ്ഗാനില്‍ അമേരിക്കയുടെ ഇടപെടല്‍: 640 അഫ്ഗാന്‍ പൗരന്‍മാരുമായി യുഎസ് സൈനിക വിമാനം പറന്നുയര്‍ന്നു
താലിബാനെതിരെ സംസാരിച്ചവർക്കായി വീടുവീടാന്തരം കയറിയിറങ്ങി തെരച്ചിൽ നടത്തുകയാണ് ഇവർ. 12 വയസ്സിനു മുകളിലുള്ള പെണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കുവാന്‍ തട്ടിക്കൊണ്ടു പോയുള്ള നിര്‍ബന്ധിത വിവാഹം ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ വരുന്നു. ഓരോയിടങ്ങളിലേയും പള്ളികളിലെ ഇമാമുമാരോട് അതാതിടങ്ങളിലെ 12 നും 45 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും പേരുവിവരങ്ങള്‍ നല്‍കാന്‍ ഇവർ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കണക്കുകൾ ലഭിച്ചത് പ്രകാരം ചില ഇടങ്ങളിലെത്തിയ ഇവർ പന്ത്രണ്ട് വയസുള്ള പെൺകുട്ടികളെ പിടിച്ചുകൊണ്ടു പോയി ലൈംഗിക അടിമകളാക്കാൻ ശ്രമം തുടങ്ങിയെന്നാണ് റിപ്പോർട്ട്. വീടുകളിലെത്തി സ്വന്തം മാതാവിന്റെ അടുത്ത് നിന്നും ചെറിയ കുട്ടിയെ താലിബാൻ ഭീകരർ പിടിച്ച് പറിച്ച് കൊണ്ട് പോകുന്നതിന്റെ ദാരുണദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അഫ്ഗാനിലെ പെണ്‍കുട്ടികളും സ്ത്രീകളും തികച്ചും അരക്ഷിതാവസ്ഥയിലായിരിക്കുകയാണ്. സ്ത്രീകളേയും പെണ്‍കുട്ടികളേയും ബലാത്സംഗം ചെയ്യുന്നതുമായ കഥകള്‍ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇറുകിയ വസ്ത്രം ധരിച്ചു എന്നാരോപിച്ച് ഒരു സ്ത്രീയെ ഭീകരര്‍ വെടിവെച്ചു കൊന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Post Your Comments