Latest NewsKeralaNews

വിവാഹ നിശ്ചയത്തിനു ശേഷം പ്രതിശ്രുത വരന്‍ പെണ്‍കുട്ടിയെ ബലമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു

യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത് ആരുമില്ലാത്ത തക്കം നോക്കി

തൊടുപുഴ: വിവാഹ നിശ്ചയത്തിനു ശേഷം പ്രതിശ്രുത വരന്‍ പെണ്‍കുട്ടിയെ ബലമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി. യുവാവ് പെണ്‍വീട്ടുകാരെ കബളിപ്പിച്ച് പണം തട്ടിയെടുക്കുകയും ചെയ്തു. സംഭവത്തില്‍ പ്രതിശ്രുതവരന്‍ ആലുവ ദേശം ചെങ്ങമനാട് എക്കാട്ടു സാകേതം വീട്ടില്‍ അനന്തകൃഷ്ണനെ (29) പൊലീസ് അറസ്റ്റ് ചെയ്തു.

Read Also : താലിബാന്‍ ഒരു പ്രത്യയശാസ്ത്രമാണ്, എന്നാൽ ചിലർ താലിബാന്‍ വിസ്മയങ്ങള്‍ ആസ്വദിക്കുകയാണ്: വിമർശനവുമായി പി കെ കൃഷ്ണദാസ്

സ്വകാര്യ ബാങ്ക് ജീവനക്കാരിയും മഞ്ഞള്ളൂര്‍ സ്വദേശിനിയുമായ 25 കാരിയുടെ പരാതിയിലാണ് അറസ്റ്റ്. മൂന്നു മാസം മുമ്പായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. തുടര്‍ന്ന് ഫോണ്‍ വിളികളും ചാറ്റിംഗുമായി ഇവര്‍ കൂടുതലടുത്തു. ഇതിനിടെ, മറ്റാരുമില്ലാത്ത അവസരത്തില്‍ വീട്ടിലെത്തിയ അനന്തകൃഷ്ണന്‍ തന്നെ കയറിപ്പിടിച്ചെന്നും ലൈംഗികാതിക്രമത്തിന് മുതിര്‍ന്നെന്നുമാണ് യുവതി പൊലീസില്‍ നല്‍കിയ മൊഴിയില്‍ സൂചിപ്പിച്ചിട്ടുള്ളത്.

ധനലക്ഷമി ബാങ്കിലെ ജീവനക്കാരനാണ് അനന്തകൃഷ്ണന്‍. ക്ലര്‍ക്കായിരുന്ന സമയത്തായിരുന്നു വിവാഹ നിശ്ചയം നടന്നത്. അടുത്തിടെ തനിക്ക് മാനേജരായി പ്രമോഷന്‍ കിട്ടിയെന്ന് അനന്തകൃഷ്ണന്‍ പെണ്‍കുട്ടിയുടെ വീട്ടുകാരെ അറിയിച്ചിരുന്നു. സ്ഥാനക്കയറ്റം കിട്ടിയതിനാല്‍ നേരത്തെ നിശ്ചയിച്ച പ്രകാരം 100 പവന്‍ പോരെന്നും 150 പവനും കാറും വേണമെന്നും അനന്തകൃഷ്ണന്‍ തങ്ങളോട് ആവശ്യപ്പെട്ടതായും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ മെയ് 24 ന് പകല്‍ 1.30 യ്ക്കാണ് യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ബലാത്സംഗത്തിന് ശ്രമിച്ചത്. യുവതിയെ ബലമായി എടുത്ത് കിടപ്പുമുറിയില്‍ കൊണ്ടുപോയി വാതിലടച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് പരാതി. സ്ത്രീധനമായി 150 പവനും, കാറും തന്നില്ലെങ്കില്‍, വിവാഹത്തില്‍ നിന്ന് പിന്മാറും എന്ന് പറഞ്ഞു ഭീഷണി പെടുത്തി. ജോലി വാങ്ങി കൊടുക്കാം എന്ന് പറഞ്ഞു 50,000 രൂപ വാങ്ങി ചതിച്ചുവെന്നും എഫ്ഐആറില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button