തിരുവനന്തപുരം: താലിബാന്‍ ആശയത്തിന്റെ വക്താക്കള്‍ നമുക്കിടയില്‍ തന്നെയുണ്ടെന്നും താലിബാൻ അഫ്ഗാൻ പിടിച്ചെടുത്ത വിസ്മയങ്ങൾ ആസ്വാദിക്കുകയാണ് ചിലരെന്നു ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസ്. എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങി പ്രസ്ഥാനങ്ങള്‍ താലിബാനെ ഇതുവരെ തള്ളിപറഞ്ഞിട്ടില്ലെന്നും തോക്കേന്തിയ മതം ആര്‍ക്കും ഭൂഷണമല്ലെന്നും സമൂഹമാധ്യമത്തിൽ പികെ കൃഷ്ണദാസ് പറയുന്നു. താലിബാനെ തള്ളിപറഞ്ഞ മുസ്ലിം ലീഗ് നിലപാട് സ്വാഗതാര്‍ഹമാണെന്നും കൃഷ്ണദാസ് ഫേസ്ബുക്കില്‍ കുറിച്ചു.
പി.കെ. കൃഷ്ണദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
താലിബാന്‍ ഒരു പ്രത്യയശാസ്ത്രമാണ്. ആയുധമേന്തിയ താലിബാന്‍ അഫ്ഘാനില്‍ ഭരണം പിടിച്ചു. താലിബാന്‍ ആശയത്തിന്റെ വക്താക്കള്‍ നമുക്കിടയില്‍ തന്നെയുണ്ട്. അവര്‍ നാളെ ആയുധമെടുക്കില്ലെന്ന് എങ്ങിനെ പറയാനാകും, അന്യമതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കരുതെന്നും, അന്യമതസ്ഥരെ മതം മാറ്റി ഭൂരിപക്ഷം നേടണമെന്നും, മത രാഷ്ട്രവും മത നിയമവും നടപ്പാക്കണമെന്നും ആഗ്രഹിക്കുന്ന താലിബാന്‍ അനുകൂലികള്‍ നമുക്ക് ചുറ്റും ധാരാളമുണ്ട്. എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങി പ്രസ്ഥാനങ്ങള്‍ താലിബാനെ ഇതുവരെ തള്ളിപറഞ്ഞിട്ടില്ല.അവര്‍ താലിബാന്‍ വിസ്മയങ്ങള്‍ ആസ്വദിക്കുകയാണ്.കടുത്ത മനുഷ്യാവകാശ ലംഘനവും ഹിംസയുമാണ് താലിബാന്‍. തോക്കേന്തിയ മതം ആര്‍ക്കും ഭൂഷണമല്ല, താലിബാനെ തള്ളിപറഞ്ഞ മുസ്ലിം ലീഗ് നിലപാട് സ്വാഗതാര്‍ഹമാണ്.
Post Your Comments