KeralaLatest NewsNews

പെണ്ണുങ്ങള്‍ തന്റെ ചൊല്‍പ്പടിക്ക് നില്‍ക്കണമെന്ന ഇഎംഎസിന്റെ അഹന്തക്കെതിരെ പൊരുതിയ കെ.ആര്‍ ഗൗരി ആണെന്റെ ഹീറോ : ഫാത്തിമ

തിരുവനന്തപുരം: ഹരിത പ്രവര്‍ത്തകരെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ലൈംഗികമായി അധിക്ഷേപിച്ചെന്ന പരാതിയുടെ പേരില്‍ വിവാദം നിലനില്‍ക്കുന്നതിനിടയില്‍ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹിലിയയുടെ പ്രതികരണം വൈറലാകുന്നു. പാര്‍ട്ടിയിലെ പെണ്ണുങ്ങള്‍ തന്റെ ചൊല്‍പ്പടിക്ക് നില്‍ക്കണമെന്ന ഇ.എം.എസിന്റെ ആണ്‍ അഹന്തക്കെതിരെ പൊരുതിയ കെ.ആര്‍. ഗൗരി ആണെന്റെ ഹീറോയെന്നാണ് തഹിലിയ പ്രതികരിച്ചത്. ഫേസ്ബുക്കിലായിരുന്നു ഫാത്തിമ തന്റെ അഭിപ്രായം പങ്കുവെച്ചത്. വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കാനുളള നിര്‍ദ്ദേശം അവഗണിച്ചതിന് എം.എസ്.എഫ് വനിതാ വിഭാഗമായ ഹരിതയുടെ പ്രവര്‍ത്തനം മുസ്ലീം ലീഗ് മരവിപ്പിച്ചിരുന്നു.

Read Also : ഗനി ജീവനും കൊണ്ടോടി, ഒരു വെടിപോലും ഉതിര്‍ക്കാതെ കാബൂള്‍ കീഴടങ്ങി, ഇനി ഒന്നും പേടിക്കാനില്ല : പരിഹസിച്ച്‌ എ ജയശങ്കര്‍

പാര്‍ട്ടി യോഗത്തിനിടെ ഹരിത നേതാക്കള്‍ക്കെതിരെ ലൈംഗിക അധിക്ഷേപ വാക്കുകള്‍ പ്രയോഗിച്ചെന്ന പരാതി ഹരിതയുടെ പത്ത് നേതാക്കള്‍ ആദ്യം മുസ്ലിം ലീഗ് നേതൃത്വത്തിന് നല്‍കി. തുടര്‍ന്ന് പാര്‍ട്ടി നടപടിയെടുക്കാത്തതിനാലാണ് വനിതാ കമ്മീഷനിലേക്ക് പരാതി നല്‍കിയത്. ഈ പരാതി ഇന്ന് 10 മണിക്കകം പിന്‍വലിക്കാന്‍ ലീഗ് നേതൃത്വം ഹരിത നേതാക്കളോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പരാതിയില്‍ ഹരിത ഉറച്ച് നിന്നതോടെയാണ് ലീഗ് യോഗം ചേര്‍ന്ന് നടപടിയെടുത്തത്.

ഹരിത സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ പിരിച്ചുവിടാനായിരുന്നു ആദ്യം ആലോചന. എന്നാല്‍ ഇ.ടി മുഹമ്മദ് ബഷീര്‍, കുട്ടി അഹമ്മദ് കുട്ടി, കെ.പി.എ മജീദ്, എം.കെ മുനീര്‍ എന്നിവരുള്‍പ്പടെ ഒരുവിഭാഗം നേതാക്കള്‍ ഇതിനെ എതിര്‍ത്തു. അവര്‍ യോഗനേതൃത്വം വഹിച്ച പാണക്കാട് സാദിഖലി തങ്ങളോട് നടപടിയെടുക്കുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കും എന്നറിയിച്ചെങ്കിലും നേതൃത്വം നടപടി കൈക്കൊളളുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button