തിരുവനന്തപുരം: ക്രൂരമായ ആക്രമണങ്ങളിലൂടെ താലിബാന്‍ അഫ്ഗാനിസ്ഥാന് പിടിച്ചെടുത്തിരിക്കുകയാണ്. വീണ്ടും കാടത്ത നിയമങ്ങളും നിയന്ത്രണങ്ങളും അഫ്‌ഗാനിൽ അടിച്ചേല്പിക്കപ്പെടുന്നതിന്റെ ഭയത്തിലാണ് അഫ്ഗാൻ ജനത. ഇപ്പോഴിതാ താലിബാൻ അഫ്ഗാൻ പിടിച്ചെടുത്ത സംഭവത്തില്‍ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ. ജയശങ്കര്‍.
അഫ്ഗാനിസ്ഥാന്റെ ഭാഗധേയം ഇനി താലിബാന്‍ തീരുമാനിക്കും. ജോ ബൈഡന്‍ ഇപ്പോഴും വിജയം അവകാശപ്പെടുന്നു. ജനകീയ ചൈന പുതിയ സര്‍ക്കാരുമായി ചങ്ങാത്തം കൂടുന്നു. ഇമ്രാന്‍ ഖാന് കയ്ച്ചിട്ടിറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യ. ജനാധിപത്യ മൂല്യങ്ങളും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുമെന്നാണ് താലിബാന്‍ നല്‍കുന്ന ഉറപ്പ്. ഇനി ഒന്നും പേടിക്കാനില്ലെന്നു പരിഹസിക്കുകയാണ് ജയശങ്കർ.
എ. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
അഷ്‌റഫ് ഗനി ജീവനും കൊണ്ടോടി; ഒരു വെടിപോലും ഉതിര്‍ക്കാതെ കാബൂള്‍ കീഴടങ്ങി. രണ്ടു പതിറ്റാണ്ട് നീണ്ട അമേരിക്കന്‍ അധിനിവേശത്തിനും അറുതിയായി. അഫ്ഗാനിസ്ഥാന്റെ ഭാഗധേയം ഇനി താലിബാന്‍ തീരുമാനിക്കും. ജോ ബൈഡന്‍ ഇപ്പോഴും വിജയം അവകാശപ്പെടുന്നു. ജനകീയ ചൈന പുതിയ സര്‍ക്കാരുമായി ചങ്ങാത്തം കൂടുന്നു. ഇമ്രാന്‍ ഖാന് കയ്ച്ചിട്ടിറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യ. ജനാധിപത്യ മൂല്യങ്ങളും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുമെന്നാണ് താലിബാന്‍ നല്‍കുന്ന ഉറപ്പ്. ഇനി ഒന്നും പേടിക്കാനില്ല.
Post Your Comments