കോഴിക്കോട് : മുസ്ലീം ലീഗ്- ഹരിത വിവാദത്തിന് തുടക്കമിട്ട വനിതാ നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ നീക്കം. മുന്‍ ഹരിത നേതാക്കളായ ഫാത്തിമ തെഹലിയ, മുഫീദ തെസ്‌നി, നജ്മ തബ്ഷീറ എന്നിവര്‍ക്കെതിരെയാണ് നീക്കങ്ങള്‍ പുരോഗമിക്കുന്നത്. ഒരു പ്രമുഖ വാർത്ത ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എംഎസ്എഫ് പ്രസിഡന്റ് പികെ നവാസിനെതിരായ കോടതി നടപടികളുമായി മുൻ ഹരിത നേതാക്കൾ മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് ലീഗ് നേതൃത്വം ഇവരെ പുറത്താക്കാനുള്ള ആലോചന നടത്തുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മൂന്ന് പേരും എതിർപാളയത്തിലേക്ക് പോകുമെന്ന വിലയിരുത്തിലും ഒരു വിഭാഗം ലീഗ് നേതാക്കൾക്കുണ്ട്.
Read Also : ’25 പൗണ്ടേഴ്സ്’ : രാഷ്ട്രപതിക്ക് ഗൺ സല്യൂട്ട് നൽകുന്ന ബ്രിട്ടീഷ്കാല പീരങ്കികളുടെ വിശേഷം
ഇതിന് പുറമെ ഹരിത നേത്യത്വത്തില്‍ നിന്ന് പുറത്താക്കിയതിന് ശേഷം മുന്‍പില്ലാത്ത തരത്തില്‍ പാര്‍ട്ടി വേദികളില്‍ വനിത നേതാക്കള്‍ക്ക് സ്വീകാര്യത ലഭിക്കുന്നത് ചില ലീഗ് നേതാക്കളിൽ അസ്വസ്ഥയുണ്ടാക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് നീക്കം. അതേസമയം,സംസ്ഥാന നേതൃത്വത്തില്‍ തന്നെ ഒരു വിഭാഗം നേതാക്കള്‍ക്ക് നീക്കത്തില്‍ വിരുദ്ധ അഭിപ്രായം ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാല്‍ ഇക്കാര്യം വലിയ തോതില്‍ ഉയര്‍ന്നേക്കില്ലെന്നാണ് വിലയിരുത്തല്‍.
Post Your Comments