Latest NewsNews

അമേരിക്കയുടെ അഭ്യർത്ഥന തള്ളി ബംഗ്ലാദേശ് സർക്കാർ : അഫ്ഗാനിസ്ഥാനിൽ നിന്നുള്ളവർക്ക് അഭയം നൽകില്ല

ധാക്ക : അഫ്ഗാനികളെ പാർപ്പിക്കാനാകില്ലെന്ന് ബംഗ്ലാദേശ്. മ്യാൻമാറിൽ നിന്ന് പലായനം ചെയ്ത റോഹിംഗ്യൻ അഭയാർത്ഥികൾക്ക് അഭയം നൽകിയതോടെ തന്നെ രാജ്യം ഇതിനകം ബുദ്ധിമുട്ടിലായി,  അതുകൊണ്ട് യുഎസിൽ നിന്ന് രാജ്യത്തിന് ലഭിച്ച അഭ്യർത്ഥന ഉൾക്കൊള്ളാനാകില്ലെന്നും ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഡോ. എ.കെ. അബ്ദുൾ മോമെൻ പറഞ്ഞു.

Read Also : സ്വയം സഹായസംഘങ്ങളുടെ ഉന്നമനത്തിനായി പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ 

അഫ്ഗാനിസ്ഥാനിൽ രാജ്യത്തെ ജനങ്ങൾ രൂപീകരിച്ച ഏത് സർക്കാരിനെയും ബംഗ്ലാദേശ് സ്വാഗതം ചെയ്യുമെന്ന് മോമെൻ നേരത്തെ പറഞ്ഞിരുന്നു.

ബംഗ്ലാദേശിന്റെ ഒരു വികസന പങ്കാളിയും സുഹൃത്തുമായിട്ടാണ് അഫ്ഗാനിസ്ഥാനെ കണക്കാക്കുന്നത് . അടിസ്ഥാന വിദ്യാഭ്യാസം, സാമൂഹിക ആരോഗ്യ പരിപാലനം, ശുചിത്വം, മാനവ വിഭവശേഷി വികസനം, കൃഷി, കാലാവസ്ഥാ സുരക്ഷ തുടങ്ങിയ മേഖലകളിൽ ബംഗ്ലാദേശ് അഫ്ഗാനുമായി യോജിച്ച് പ്രവർത്തിച്ചിരുന്നു . എല്ലാ അഫ്ഗാൻ പൗരന്മാരുടെയും വിദേശികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനൊപ്പം സമാധാനവും ശാന്തതയും നിലനിർത്താൻ അഫ്ഗാനിസ്ഥാനിലെ നിലവിലെ പങ്കാളികളോടും ആവശ്യപ്പെടുന്നു – ബംഗ്ലാദേശ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button