തിരുവനന്തപുരം: ജനവിധി മാനിച്ച് അഫ്ഗാൻ പിടിച്ചടക്കിയ താലിബാനുമായി സൗഹൃദമാകാം എന്ന് ചൈന പ്രഖ്യാപിച്ചിരിക്കുന്നു. ലോകരാജ്യങ്ങളിൽ ആദ്യം ഈ പ്രഖ്യാപനം നടത്തിയത് കമ്മ്യൂണിസ്റ്റ് ചൈനയാണ്. ചൈനയുടെ ഈ പ്രഖ്യാപനത്തിനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. അത്തരത്തിൽ ഒരു യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുകയാണ്. താലിബാനുമായി ചങ്ങാത്തമാകാം എന്നതാണ് ചൈനയുടെ നയതന്ത്രമെങ്കിൽ അതിനെ പൈശാചികതയായി മാത്രമേ കാണാനാകൂ എന്ന് യുവാവ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ജീവൻ കൈയിൽ അടക്കിപ്പിടിച്ചു കൊണ്ട് വിമാനങ്ങളുടെ ലാൻഡിങ് ഗിയറിൽ അള്ളിപ്പിടിച്ചു കിടക്കുന്ന മനുഷ്യരെക്കണ്ടു കൊണ്ടിരിക്കെ, ലൈംഗികാക്രമങ്ങൾക്ക് ഇരയാക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ കരച്ചിലുകൾ കേട്ടുകൊണ്ടിരിക്കെ, താലിബാനുമായി ചങ്ങാത്തമാകാം എന്നു പറയുന്നത് നയതന്ത്രത്തിന്റെ ഭാഗമാണെങ്കിൽ അതിനെ മനുഷ്യത്വത്തിന്റെ ഒരു കണിക പോലുമില്ലാത്ത പൈശാചികതയായി മാത്രമേ കാണാനാകൂ എന്ന് യുവാവ് പറയുന്നു.
ഒരു നാടു മുഴുവൻ കത്തിയമർന്നിട്ടും ചൈനീസ് എംബസി വിട്ടു പോകാൻ തയ്യാറാകാതിരുന്ന ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥരുടെ വാർത്തകൾ കണ്ടപ്പോഴേ ഉറപ്പിച്ചിരുന്നുവെന്നും നാളെ ഈ പ്രവൃത്തികളൊക്കെയും ചൈനീസ് സ്പോൺസേർഡ് ആണെന്നു കണ്ടെത്തിയാലും ഞെട്ടലുണ്ടാകില്ലെന്നും യുവാവ് കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
രണ്ടു കാര്യങ്ങളുണ്ട്.
ഒന്നൊരു നടുക്കുന്ന കാഴ്ചയാണ്. കാബൂളിൽ നിന്നു പോകുന്ന വിമാനങ്ങൾ അനുവദനീയമായതിൽക്കൂടുതലാളുകളെ കൊണ്ടുപോയിട്ടും ആയിരങ്ങൾ ഇപ്പോഴും ബാക്കിയാണ്. ജീവനും കൊണ്ടു രക്ഷപ്പെടാൻ ഓടുന്നതിനിടെ കാബൂൾ വിമാനത്താവളത്തിൽ നിന്നു പറന്നുയർന്ന വിമാനത്തിന്റെ അണ്ടർകാര്യേജിലോ ലാൻഡിങ് ഗിയറിലോ എങ്ങനെയൊക്കെയോ മുറുകെപ്പിടിച്ചു കിടന്നതാകണം ഈ രണ്ടു മനുഷ്യർ. വിമാനം പറന്നുയർന്നപ്പോൾ കൈവിട്ടു പോയിരിക്കുന്നു.
ഇനിയുമെത്ര പേർ.. (അഫ്ഗാനിസ്താനിലെ ഒരു ന്യൂസ് ഏജൻസി പുറത്തുവിട്ട വീഡിയോ). മറ്റൊന്നു നടുക്കുന്നൊരു വാർത്തയാണ്.
അഫ്ഗാൻ പിടിച്ചടക്കിയ താലിബാനുമായി സൗഹൃദമാകാം എന്ന് ചൈന പ്രഖ്യാപിച്ചിരിക്കുന്നു. ജനവിധി അംഗീകരിക്കുന്നുവത്രെ. ലോകരാജ്യങ്ങളിൽ ആദ്യം ഈ പ്രഖ്യാപനം നടത്തിയത് കമ്മ്യൂണിസ്റ്റ് ചൈനയാണ്. ചരിത്രത്തിലിടം നേടും ചൈനയുടെ ഈ പ്രഖ്യാപനം.
ജീവൻ കൈയിൽ അടക്കിപ്പിടിച്ചു വിമാനങ്ങളുടെ ലാൻഡിങ് ഗിയറിൽ അള്ളിപ്പിടിച്ചു കിടക്കുന്ന മനുഷ്യരെക്കണ്ടു കൊണ്ടിരിക്കെ, ലൈംഗികാക്രമങ്ങൾക്ക് ഇരയാക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ കരച്ചിലുകൾ കേട്ടുകൊണ്ടിരിക്കെ, താലിബാനുമായി ചങ്ങാത്തമാകാം എന്നു പറയുന്നതേതു നയതന്ത്രത്തിന്റെ ഭാഗമാണെങ്കിലും മനുഷ്യത്വത്തിന്റെ ഒരു കണിക പോലുമില്ലാത്ത പൈശാചികതയായി മാത്രമേ അതിനെ കാണാനാകൂ. ഒരു നാടു മുഴുവൻ കത്തിയമർന്നിട്ടും ചൈനീസ് എംബസി വിട്ടു പോകാൻ തയ്യാറാകാതിരുന്ന ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥരുടെ വാർത്തകൾ കണ്ടപ്പോഴേ ഉറപ്പിച്ചിരുന്നു. നാളെ ഈ പ്രവൃത്തികളൊക്കെയും ചൈനീസ് സ്പോൺസേർഡ് ആണെന്നു കണ്ടെത്തിയാലും ഞെട്ടലുണ്ടാകില്ല.
Post Your Comments