Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsInternational

കാബൂൾ കൊട്ടാരത്തിൽ താലിബാൻ കൊടി നാട്ടി: അഫ്ഗാനിസ്ഥാന്റെ പേര് മാറ്റി താലിബാൻ

പ്രസിഡൻറ് അഷ്റഫ് ഗനി താജിക്കിസ്ഥാനിൽ അഭയം തേടിയെന്നാണ് റിപ്പോർട്ടുകൾ.

കാബൂൾ: അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത് താലിബാൻ. കാബൂൾ കൊട്ടാരത്തിൽ നിന്ന് അഫ്ഗാനിസ്ഥാന്റെ കറുപ്പും ചുവപ്പും പച്ചയും ചേർന്ന പതാക താലിബാൻ നീക്കം ചെയ്തു, പകരം താലിബാൻ്റെ കൊടി നാട്ടി. കാബൂൾ കൊട്ടാരത്തിൽ നിന്നുള്ള ദൃശ്യങ്ങൾ അറബ് മാധ്യമമായ അൽ ജസീറ പുറത്ത് വിട്ടു. ഇസ്ലാമിക് എമിറേറ്റ് പ്രഖ്യാപനം മാത്രമേ ഇനി ബാക്കിയുള്ളൂ. അതും ഉടൻ ഉണ്ടാകുമെന്നാണ് സൂചന.

താലിബാന്റെ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാന്റെ പേര് ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നായിരിക്കും എന്നാണ് താലിബാന്‍റെ പ്രഖ്യാപനം. പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അധികാര കൈമാറ്റം സമാധാനപരമാക്കാനും സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കാനും മുൻ പ്രസിഡന്‍റ് ഹാമിദ് കർസായി, എച്ച്സിഎൻആർ ചെയർമാൻ അബ്ദുള്ള അബ്ദുള്ള , ഹെസ്ബ് – ഇ – ഇസ്ലാമി നേതാവ് ഗുൽബുദ്ദീൻ ഹെക്മത്യാർ എന്നിവരടങ്ങിയ മൂന്നംഗ ഏകോപന സമതി രൂപീകരിച്ചിട്ടുണ്ട്. ഹാമിദ് കർസായി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

Read Also: ഇന്ത്യയിലേക്ക് വരാൻ അനുവദിക്കണമെന്ന് ആയിരക്കണക്കിന് അഫ്ഗാൻ പൗരൻമാർ: കാബൂളിലെ സാഹചര്യം നിരീക്ഷിച്ച് ഇന്ത്യ

പ്രസിഡൻറ് അഷ്റഫ് ഗനി താജിക്കിസ്ഥാനിൽ അഭയം തേടിയെന്നാണ് റിപ്പോർട്ടുകൾ. നഗരത്തിൽ കടക്കില്ലെന്നും ഇടക്കാ‍ല സർക്കാരിന് അധികാരം കൈമാറുമെന്നും ആദ്യം പറഞ്ഞ താലിബാൻ കാബൂള്‍ പിടിച്ചെടുക്കുകയായിരുന്നു. താലിബാൻ കാബൂൾ വളഞ്ഞപ്പോൾ രാജ്യം വിട്ട അഫ്ഗാൻ പ്രസിഡൻ്റ് അഷ്റഫ് ഗനിയുടെ പ്രതികരണവും പുറത്ത് വന്നിട്ടുണ്ട്. രക്തച്ചൊരിച്ചിൽ ഒഴിവാക്കാനാണ് താൻ രാജ്യം വിട്ടതെന്നാണ് ഗനിയുടെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button