കാബൂള്‍: അഫ്ഗാനിസ്താനില്‍ അഴിഞ്ഞാട്ടം തുടര്‍ന്ന് താലിബാന്‍ ഭീകരര്‍. ഇതിന്റെ ഭാഗമായി കാബൂളിലെ സൈനിക ജയില്‍ താലിബാന്‍ പിടിച്ചെടുത്തു. കൊടും ഭീകരര്‍ ഉള്‍പ്പെടെ 5000ത്തോളം തടവുകാരെയാണ് താലിബാന്‍ ഇവിടെ നിന്നും മോചിപ്പിച്ചത്.
ബഗ്രാമിലെ സൈനിക ജയിലാണ് താലിബാന്‍ പിടിച്ചെടുത്തത്. അമേരിക്കന്‍ സൈന്യത്തിന് കീഴിലായിരുന്ന ജയിലിന്റെ നിയന്ത്രണം നിലവില്‍ പൂര്‍ണമായും താലിബാന്‍ പിടിച്ചെടുത്തിരിക്കുകയാണ്. സൈനിക പിന്മാറ്റത്തിന് തീരുമാനമായതോടെ ജയിലിന്റെ നിയന്ത്രണം അമേരിക്ക അഫ്ഗാനിസ്താന് കൈമാറിയിരുന്നു. അഫ്ഗാനിസ്താനിലെ ഏറ്റവും വലിയ അമേരിക്കന്‍ മിലിട്ടറി ബേസ് ആയിരുന്നു ബഗ്രാമിലേത്.
ജയിലില്‍ നിന്ന് താലിബാന്‍ മോചിപ്പിച്ചവരില്‍ ബഹുഭൂരിഭാഗവും ഭീകരരാണെന്നാണ് അസോസിയേറ്റഡ് പ്രസ് (എ.പി) റിപ്പോര്‍ട്ട് ചെയ്യുന്നത്. മോചിപ്പിക്കപ്പെട്ടവരില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെയും താലിബാന്റെയും ഭീകരരാണ് ഉള്ളത്. നിലവില്‍ കാബൂളിലെ 11 ജില്ലാ കേന്ദ്രങ്ങളുടെയും നിയന്ത്രണം താലിബാന്‍ സ്വന്തമാക്കി കഴിഞ്ഞു. ഇതിന് പുറമെ പ്രസിഡന്റിന്റെ കൊട്ടാരത്തിന്റെ നിയന്ത്രണവും താലിബാന്‍ പിടിച്ചെടുത്തിരിക്കുകയാണ്.
Post Your Comments