
കാബൂൾ: അഫ്ഘാനിസ്താന്റെ തലസ്ഥാന നഗരമായ കാബൂളും പിടിച്ചടക്കിയ താലിബാൻ ഭീകരർ അധികാരത്തിലേക്ക്. അഫ്ഗാന്റെ പേര് ‘ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ’ എന്നാക്കി ഉടൻ പ്രഖ്യാപിക്കുമെന്നു താലിബാൻ ഭീകരർ അറിയിച്ചു. താലിബാൻ നേതാവ് മുല്ല അബ്ദുൽ ഗനി ബറാദര്‍ അഫ്ഗാന്റെ അധികാരം ഏറ്റെടുക്കുമെന്നാണ് ലഭ്യമായ വിവരം.
അഫ്ഗാൻ പ്രസിഡന്റിന്റെ കൊട്ടാരത്തിൽനിന്നാകും പ്രഖ്യാപനമെന്നും കാബൂളിലെ 11 ജില്ലാ കേന്ദ്രങ്ങളുടെയും പ്രസിഡന്റിന്റെ കൊട്ടാരത്തിന്റെയും നിയന്ത്രണം ഏറ്റെടുത്തെന്നും താലിബാൻ വക്താക്കൾ അറിയിച്ചു.
അതേസമയം, മുൻ പ്രസിഡന്റ് ഹമീദ് കർസായിയുടെ നേതൃത്വത്തിൽ താലിബാൻ പ്രതിനിധി ഉൾപ്പെട്ട മൂന്നംഗ താൽക്കാലിക സമിതിയെ ഭരണനിയന്ത്രണത്തിനായി നിയോഗിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കാബൂൾ വിമാനത്താവളത്തിൽ നിന്നുള്ള യാത്രാവിമാനങ്ങളുടെ സർവീസ് നിർത്തിയതായും സൈനിക വിമാനങ്ങൾക്കു മാത്രമേ അനുമതി നൽകുകയുള്ളൂ എന്നും നാറ്റോ വ്യക്തമാക്കി.
Post Your Comments