KeralaLatest NewsNewsInternational

താലിബാനെതിരെയുള്ള സഹ്‌റയുടെ കത്ത് അതേപടി പങ്കുവെച്ച് പൃഥ്വിരാജ്: സ്വന്തമായി 4 വാക്ക് പറയാനില്ലേയെന്ന് വിമർശനം

കൊച്ചി: കാബൂൾ പിടിച്ചടക്കിയ താലിബാനെതിരെ മലയാള സിനിമാ മേഖലയും രംഗത്ത്. അഫ്ഗാന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പൃഥ്വിരാജും ടൊവിനോ തോമസും രംഗത്ത് വന്നു. താലിബാന്റെ മടങ്ങിവരവും അഫ്ഗാനിസ്ഥാന്റെ നിലവിലെ സാഹചര്യവും വെളിപ്പെടുത്തിയ അഫ്ഗാന്‍ സംവിധായിക സഹ്റ കരീമിയുടെ കത്ത് അതേപടി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചാണ് പൃഥ്വിരാജും ടൊവിനോയും വിഷയത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. എന്നാൽ, പൃഥ്വിയുടെ പോസ്റ്റിന് താഴെ രൂക്ഷവിമർശനമാണുയരുന്നത്.

ലക്ഷദ്വീപ് വിഷയത്തിലെല്ലാം തന്റേതായ കാഴ്ചപ്പാടുകൾ തുറന്നു പറഞ്ഞ് ആശങ്കകൾ പങ്കുവെയ്ക്കുന്ന പൃഥ്വി പക്ഷെ അഫ്ഗാൻ വിഷയത്തിൽ യാതൊരു വാക്കും ഉരിയാടാതെ സഹ്റയുടെ കത്ത് അതേപടി പകർത്തിയെഴുതിയെന്നാണ് താരത്തിന് നേരെ ഉയരുന്ന ആക്ഷേപം. സൂപ്പർതാരങ്ങൾ പലരും പ്രതികരിക്കാത്ത ഈ സാഹചര്യത്തിൽ സഹ്റയുടെ പോസ്റ്റ് പങ്കുവെയ്ക്കുകയെങ്കിലും പൃഥ്വി ചെയ്തല്ലോ, അതുപോലും ചെയ്യാത്ത നിരവധി ആളുകൾ ഇപ്പോഴുമുണ്ടെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു. പൃഥ്വിയെ വിമർശിക്കുന്നവരുടെ കൂട്ടത്തിൽ താലിബാന്‍ അനുകൂലികളുമുണ്ട്.

Also Read:അഫ്ഗാനിൽ നിന്നും വിമാനത്തിന്റെ ചക്രത്തില്‍ ശരീരം ബന്ധിച്ച്‌ രക്ഷപെടാന്‍ ശ്രമിച്ചയാള്‍ക്ക് ദാരുണാന്ത്യം: വീഡിയോ

‘എന്തെങ്കിലും ക്യാപ്ഷൻ കൂടി ഇടെടൊ. വെറുതെ ഓക്കാനിക്കാതെ. തനിക്ക് സ്വന്തമായി 4 വാക്ക് പറയാനില്ലേ…? കഷ്ടം’ എന്നാണ് പൃഥ്വിയെ വിമർശിച്ച് കൊണ്ട് പോസ്റ്റിനു താഴെ വന്ന പ്രതികരണങ്ങളിൽ ഒന്ന്. സ്വന്തമായി ഒന്നും പ്രതികരിക്കാനില്ലെങ്കിൽ സേവ് അഫ്‌ഗാനിസ്ഥാൻ എന്ന ഹാഷ്‌ടാഗ്‌ എങ്കിലും നൽകാമായിരുന്നുവെന്നാണ് മറ്റു ചിലരുടെ പ്രതികരണം.

‘എന്റെ രാജ്യത്ത് ഒരു ചലച്ചിത്രകാരിയെന്ന നിലയില്‍ ഞാന്‍ കഠിനാധ്വാനം ചെയ്തതെല്ലാം വീഴാനുള്ള സാധ്യതയുണ്ട്. താലിബാന്‍ ഏറ്റെടുത്താല്‍ അവര്‍ എല്ലാ കലയും നിരോധിക്കും. ഞാനും മറ്റ് സിനിമാക്കാരും അവരുടെ ഹിറ്റ്‌ലിസ്റ്റില്‍ അടുത്തതായിരിക്കാം.അവര്‍ സ്ത്രീകളുടെ അവകാശങ്ങള്‍ വലിച്ചെറിയും, ഞങ്ങളുടെ വീടുകളുടെയും ശബ്ദങ്ങളുടെയും നിഴലിലേക്ക് ഞങ്ങള്‍ തള്ളപ്പെടും, ഞങ്ങളുടെ ആവിഷ്‌കാരം നിശബ്ദതയിലേക്ക് അടിച്ചമര്‍ത്തപ്പെടും. ഞങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തണം’, എന്നായിരുന്നു സഹ്‌റ വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button