ന്യൂഡൽഹി: പി വി സിന്ധുവിന് നൽകിയ വാക്കു പാലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടോക്കിയോയിൽ നിന്ന് മടങ്ങിയെത്തിയാൽ ഒരുമിച്ച് ഐസ്‌ക്രീം കഴിക്കാമെന്ന് പ്രധാനമന്ത്രി വാക്ക് നൽകിയിരുന്നു. ഈ വാഗ്ദാനമാണ് അദ്ദേഹം പാലിച്ചത്.
Read Also: താലിബാനെ നയിക്കുന്നതും അഫ്ഗാനില്‍ കൊടി നാട്ടിയതും പുറംലോകവുമായി ബന്ധമില്ലാത്ത ഈ നാല് നേതാക്കള്‍
ഒളിമ്പിക്സ് മത്സരങ്ങൾക്കായി ടോക്കിയോയിലേക്ക് പുറപ്പെടുന്നതിന് മുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദി ബാഡ്മിന്റൺ താരം പി.വി സിന്ധുവിനോട് താരത്തിന്റെ ഭക്ഷണക്രമത്തെ കുറിച്ച് അദ്ദേഹം അന്വേഷിച്ചിരുന്നു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഐസ്‌ക്രീം ഒഴിവാക്കേണ്ടിവരുന്നതിനെ കുറിച്ച് സിന്ധു പ്രധാനമന്ത്രിയോട് സങ്കടം പങ്കുവച്ചു. ഉടൻ തന്നെ അദ്ദേഹം മത്സരത്തിന് ശേഷം ടോക്കിയോയിൽ നിന്നും തിരിച്ചു വന്നാലുടൻ ഒരുമിച്ച് ഐസ്‌ക്രീം കഴിക്കാമെന്ന് വാക്ക് നൽകിയത്.
ഒളിമ്പിക്സിൽ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യൻ കായികതാരങ്ങൾക്ക് സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ സംഘടിപ്പിച്ച വിരുന്നിലാണ് പി.വി സിന്ധുവും പ്രധാനമന്ത്രിയും ഒരുമിച്ച് ഐസ്‌ക്രീം കഴിച്ചത്. മെഡൽ നേടി നാട്ടിൽ തിരിച്ചെത്തിയാൽ സിന്ധു ആദ്യം എന്താകും ചെയ്യാൻ പോകുന്നതെന്ന ചോദ്യത്തിന് സിന്ധുവിന്റെ പിതാവ് പി.വി രമണ നൽകിയ മറുപടി വൈറലായിരുന്നു. മോദി നൽകിയ ഓഫർ സ്വീകരിച്ച് സിന്ധു അദ്ദേഹത്തോടൊപ്പം ഐസ്‌ക്രീം കഴിക്കാൻ പോകും എന്നായിരുന്നു അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
Post Your Comments