
ലക്നൗ:പുതിയ ഇന്ത്യയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിച്ചത് മോദി സർക്കാരാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
തന്റെ ഭരണകാലത്ത് സംസ്ഥാനത്ത് നാല് ലക്ഷം കോടി രൂപയുടെ നിക്ഷേപം വന്നുവെന്നും സമ്പദ് വ്യവസ്ഥയിൽ രാജ്യത്ത് ആറാമതായിരുന്ന ഉത്തർപ്രദേശ് ഇപ്പോൾ രണ്ടാം സ്ഥാനത്താണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ക്രമസമാധാന പാലനത്തിന്റെ കാര്യത്തിൽ ഉത്തർപ്രദേശ് മാതൃകാ സംസ്ഥാനമായി മാറിയെന്ന് യോഗി ചൂണ്ടിക്കാണിച്ചു. കലാപത്തിന്റെയും അരാജകത്വത്തിന്റെയും ഭൂമിയെന്ന ആക്ഷേപം നിലവിൽ ഉത്തർപ്രദേശിന് ഇല്ലെന്നും പൗരന്മാർക്ക് സുരക്ഷിതത്വ ബോധം ഉറപ്പാക്കാൻ സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ നാലു വർഷമായി സംസ്ഥാനത്ത് നിക്ഷേപത്തിന്റെ പുതുയുഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments