![](/wp-content/uploads/2021/08/covid-7.jpg)
തൃശൂര്‍ : കോവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ കാലിയാകുന്നതിനെ തുടർന്ന് ആളെ കിട്ടാന്‍ പൊലീസിനെ രംഗത്തിറക്കി ആരോഗ്യ വകുപ്പ്. കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാന്‍ സർക്കാർ തീരുമാനമെടുത്തെങ്കിലും ഓരോ കേന്ദ്രങ്ങളിലും വളരെ കുറവ് ആളുകൾ മാത്രമേ എത്തുന്നുള്ളൂ. ഇതേത്തുടര്‍ന്ന് വ്യാപാര സ്ഥാപനങ്ങളിലും മറ്റുമുള്ള ജീവനക്കാരെ പോലീസിന്റെ സഹായത്തോടെ നിര്‍ബന്ധപൂര്‍വ്വം കോവിഡ് ടെസ്റ്റ് നടത്താന്‍ കൊണ്ടുപോകുകയാണ് എന്നാണ് ആക്ഷേപം.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ യാതൊരുവിധ ലക്ഷണവുമില്ലാത്തവരെ തിരഞ്ഞ് പിടിച്ച് പരിശോധന നടത്തുകയാണെന്ന ആരോപണവും ശക്തമാണ്. അതേസമയം, വാക്സിൻ സ്ലോട്ട് അനുവദിച്ചിട്ടില്ലെങ്കിൽ കൂടി നിരവധി പേരാണ് വാക്സിനേഷന്‍ കേന്ദ്രങ്ങളിലെത്തുന്നത്. ചിലയിടങ്ങളിൽ വാക്സിൻ സ്ലോട്ട് അനുവദിച്ച് എത്തുന്നവരെയും നിർബന്ധപൂർവ്വം ആന്റിജൻ ടെസ്റ്റിന് വിധേയരാക്കിയാണ് കുത്തിവെയ്പ്പിന് അയക്കുന്നത്.
Post Your Comments