KeralaLatest NewsNews

താലിബാനെ പിന്തുണച്ച് മലയാളികള്‍, പ്രൊഫൈലുകള്‍ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തില്‍

കേരളത്തില്‍ വ്യാപകമായി എന്‍ഐഎ റെയ്ഡിന് സാദ്ധ്യത

കൊച്ചി: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചതിന് സന്തോഷം പ്രകടിപ്പിച്ചും തീവ്രവാദികളെ അനുകൂലിച്ചും സമൂഹ മാദ്ധ്യമങ്ങളില്‍ പോസ്റ്റിട്ട മലയാളികള്‍ നിരീക്ഷണത്തില്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താലിബാന്റെ നടപടികളെ പിന്തുണയ്ക്കുന്ന പ്രോഫൈലുകളാണ് കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലുള്ളത്. വിവിധ ഗ്രൂപ്പുകളിലും വ്യക്തിഗത അക്കൗണ്ടുകളിലും സജീവമായി താലിബന്‍ അനുകൂല നിലപാട് സ്വീകരിച്ചവരുടെ പശ്ചാത്തലം വിശദമായി അന്വേഷിക്കും.

Read Also : താലിബാൻ ഭീകരർക്ക് താവളമൊരുക്കി ശക്തിപകർന്നത് പാകിസ്ഥാൻ: അയൽരാജ്യങ്ങൾ കാത്തിരിക്കുന്നത് ഇനി ദുരന്തകാലം?

താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ എത്തിയതിന് പിന്നാലെ വലിയ തോതില്‍ താലിബാനെ പിന്തുണയ്ക്കുന്ന രീതിയില്‍ ചില സന്ദേശങ്ങള്‍ കേരളത്തിലെമ്പാടും പ്രചരിച്ചിരുന്നു. ഇതൊരു ഒറ്റപ്പെട്ട സന്ദേശമല്ലെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് അടക്കം പറയുന്നത്. ഏതെങ്കിലും തീവ്ര ഗ്രൂപ്പുകളുടെ പിന്തുണ ഇതിനുണ്ടോയെന്ന് അന്വേഷിക്കാനാണ് നീക്കം.

പല തീവ്ര സ്വഭാവമുള്ള സംഘടനകളിലും അംഗമായിരുന്ന പലരുമാണ് ഇപ്പോള്‍ താലിബാന്റെ ഭരണത്തെ പരസ്യമായി പിന്തുണച്ച് എത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. ദേശീയ അന്വേഷണ ഏജന്‍സികളും ഇതിനെ ഗൗരവമായാണ് കാണുന്നത്. വരും ദിവസങ്ങളില്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡ് ഉണ്ടാകുമെന്നാണ് സൂചന.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button