COVID 19KeralaNattuvarthaLatest NewsNews

ശൈലജ ടീച്ചർക്ക് പിന്നാലെ വീണ ജോർജിനും കൈയ്യടി: കോവിഡിന് പിന്നാലെയെത്തിയ സികയെ മികച്ച രീതിയിൽ പ്രതിരോധിച്ചുവെന്ന് വാദം

തിരുവനന്തപുരം: നിപ, കോവിഡ് എന്നിവയെ പ്രതിരോധിക്കുന്നതിൽ മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ മികച്ച് നിന്നിരുന്നു. എന്നാൽ, കോവിഡിന്റെ രണ്ടാം തരംഗം വ്യാപിച്ച സമയത്ത് ആണ് ആരോഗ്യമന്ത്രിയായി വീണ ജോർജ് അധികാരത്തിലെത്തിയത്. ഇതിനു പിന്നാലെ പ്രതിരോധ പ്രവർത്തനത്തിന്റെ താളം തെറ്റിയെന്ന ആക്ഷേപവും ശക്തമായി. കോവിഡ് കേസുകളും മരണനിരക്കും റോക്കറ്റ് വേഗത്തിൽ കുതിച്ചുയർന്നു. ഇപ്പോഴിതാ, കോവിഡിന് പിന്നാലെയെത്തിയ സിക വൈറസിനെ കേരളം പിടിച്ചുകെട്ടിയെന്ന് അവകാശവാദം.

കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് റിപ്പോർട്ട് ചെയ്യുന്നത്. ആദ്യഘട്ടത്തിൽ തന്നെ മികച്ച പ്രതിരോധമായിരുന്നു ആരോഗ്യവകുപ്പ് നൽകിയിരുന്നത്. വൈറസ് വ്യാപനം ഗൗരവമായി കണ്ടത് കോവിഡിന്റെ നിലവിലെ സ്ഥിതി മുന്നിൽ തെളിവായി നിൽക്കുന്നത് കൊണ്ടായിരുന്നു. മാസ് പരിശോധനകൾ നടത്തുകയായിരുന്നു ആദ്യ നീക്കം. വൈറസ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ രോ​ഗബാധയുടെ തോത് മനസിലാക്കാൻ ഇതുവഴി സംസ്ഥാനത്തിന് സാധിച്ചുവെന്നാണ് വാദം.

Also Read:സ്പാനിഷ് ലീഗിൽ ബാഴ്‌സലോണയ്ക്ക് തകർപ്പൻ ജയം: പ്രീമിയർ ലീഗിൽ സിറ്റിക്ക് തോൽവി

ഇതുവരെ 66 സിക്ക വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതിൽ 62 കേസുകളും തിരുവനന്തപുരത്തായിരുന്നു. ഒരാൾക്ക് പോലും ഗുരുതരമായി സിക്ക വൈറസ് ബാധിച്ചില്ല. കൊവിഡിന്റെ സാഹചര്യത്തിലും അതീവ ​ഗൗരവത്തോടെയുള്ള ആരോ​ഗ്യ പ്രവർത്തകരുടെ ഇടപെടലും ​ഗുണകരമായി. വലിയ പ്രതിന്ധിയിലും ദീർഘ വീക്ഷണത്തോടെ പ്രവർത്തിക്കാൻ ആരോ​ഗ്യ വകുപ്പിന് കഴിഞ്ഞതായി നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. നിലവിൽ സിക വൈറസ് ബാധിതർ ആരും തന്നെ ചികിത്സയിലില്ല. ആരോഗ്യവകുപ്പിന്റെ സമായിചിതമായ ഇടപെടലാണ് സിക വൈറസിനെ പ്രതിരോധിക്കാൻ കഴിഞ്ഞതെന്ന് ആണ് വിലയിരുത്തൽ. അതേസമയം, കോവിഡിൽ സംഭവിച്ച പാളിച്ച അനുഭവപാഠമാക്കിയാണ് സികയെ പ്രതിരോധിക്കാൻ ആരോഗ്യവകുപ്പിന് സാധിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button